Feature NewsNewsPopular NewsRecent News

മുണ്ടക്കൈ ദുരന്തം; മൈക്രോ പ്ലാൻ പദ്ധതിക്കായി 4.21 കോടി അനുവദിച്ച് സർക്കാർ

കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതരുടെ മൈക്രോപ്ലാൻ പദ്ധതിക്കായി 4.21 കോടി രൂപ അനുവദിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി. മൃഗസംരക്ഷണ പദ്ധതികൾക്കായി അനുവദിച്ച 90,16,600 രൂപ മൈക്രോപ്ലാനിനായി കൈമാറും. ജില്ലാ കലക്‌ടറുടെ അപേക്ഷ പരിഗണിച്ചാണ് സ്പെഷ്യൽ സെക്രട്ടറിയുടെ ഉത്തരവ്.

ഈ തുകകളെല്ലാം ചേർത്ത് ഒരു കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതം തിരിച്ചടവില്ലാത്ത വായ്പയായി വിതരണം ചെയ്യും. ജില്ലാ കലക്‌ടറുടെ പ്രത്യേക അപേക്ഷ പ്രകാരമാണ് ഈ ഉത്തരവ് പുറത്തിറക്കിയതെങ്കിലും, തുക എപ്പോൾ കൈമാറുന്നതിനെ കുറിച്ച് ഉത്തരവിൽ വ്യക്തതയില്ല. കുടുംബശ്രീയുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധങ്ങൾ ഉണ്ടായതിന് പിന്നാലെയാണ് സർക്കാർ നടപടി.

Leave a Reply

Your email address will not be published. Required fields are marked *