വിമുക്തി മിഷൻ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ജില്ലാതല ദേശഭക്തിഗാന മത്സരം സംഘടിപ്പിക്കുന്നു
കല്പറ്റ:
2026 ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി എക്സൈസ് വകുപ്പ് ‘വിമുക്തി മിഷൻ’ വയനാട് ജില്ലാതലത്തിൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ദേശഭക്തിഗാന മത്സരം (മലയാളം) സംഘടിപ്പിക്കുന്നു. വളർന്നുവരുന്ന തലമുറയെ ലഹരിവസ്തുക്കളിൽ നിന്ന് സംരക്ഷിക്കുക,ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുക,ദേശസ്നേഹം വളർത്തുക എന്നീ ലക്ഷ്യങ്ങളോടെ സ്കൂൾ ലഹരിവിരുദ്ധ ക്ലബ്ബുകളുടെ സഹകരണത്തോടെയാണ് മത്സരം നടത്തുന്നത്.സ്റ്റേറ്റ്, സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. തുടങ്ങി ജില്ലയിലെ എല്ലാ ഹയർ സെക്കൻഡറി സ്കൂളുകളിലെ വിദ്യാർത്ഥികൾക്കും ഈ മത്സരത്തിൽ പങ്കെടുക്കാം.
മത്സര നിബന്ധനകൾ:
ഒരു സ്കൂളിൽ നിന്ന് ഒരു ടീമിന് മാത്രമേ പങ്കെടുക്കാൻ അവസരമുള്ളൂ.
ഗായകസംഘത്തിൽ 7 മുതൽ 10 വരെ വിദ്യാർത്ഥികൾ ഉണ്ടായിരിക്കണം (എല്ലാവരും ഒരേ സ്കൂളിലെ വിദ്യാർത്ഥികളായിരിക്കണം).
അധ്യാപകരുടെ മേൽനോട്ടത്തിൽ ദേശഭക്തിഗാനം വീഡിയോ രൂപത്തിൽ ചിത്രീകരിച്ചാണ് അയക്കേണ്ടത്.വീഡിയോയുടെ പരമാവധി ദൈർഘ്യം 6 മിനിറ്റ്.
വീഡിയോയിൽ സ്കൂളിനെ തിരിച്ചറിയുന്ന വിധത്തിലുള്ള ബോർഡുകളോ മറ്റ് അടയാളങ്ങളോ പാടില്ല.
പശ്ചാത്തല സംഗീതമോ കരോക്കെയോ ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് കോപ്പിറൈറ്റ് ഫ്രീ ആയിരിക്കണം.
ഗായകരുടെ പേര്,ക്ലാസ്, സ്കൂളിന്റെ പേര്,ഫോൺ നമ്പർ എന്നിവ ഉൾപ്പെടുത്തി സ്കൂൾ അധികൃതർ സാക്ഷ്യപ്പെടുത്തിയ പത്രം (PDF ഫോർമാറ്റിൽ) വീഡിയോ എൻട്രിയോടൊപ്പം അയക്കേണ്ടതാണ്.
സമ്മാനങ്ങൾ:
ഒന്നാം സ്ഥാനം: ₹3000 ക്യാഷ് അവാർഡും വിമുക്തി മിഷൻ സർട്ടിഫിക്കറ്റും.
രണ്ടാം സ്ഥാനം: ₹2000 ക്യാഷ് അവാർഡും വിമുക്തി മിഷൻ സർട്ടിഫിക്കറ്റും.
മൂന്നാം സ്ഥാനം: ₹1000 ക്യാഷ് അവാർഡും വിമുക്തി മിഷൻ സർട്ടിഫിക്കറ്റും.
(വിജയികളാകുന്ന ടീമിലെ എല്ലാ അംഗങ്ങൾക്കും സർട്ടിഫിക്കറ്റുകൾ നൽകുന്നതാണ്).
എൻട്രികൾ സമർപ്പിക്കേണ്ട അവസാന തീയതി:
2026 സെപ്റ്റംബർ 10, വൈകുന്നേരം 5 മണി.
എൻട്രികൾ അയക്കേണ്ട വിധം:
തയ്യാറാക്കിയ വീഡിയോ എൻട്രികളും സാക്ഷ്യപത്രവും ജനമൈത്രി എക്സൈസ് മാനന്തവാടിയുടെ jesmndy@gmail.com എന്ന ഇമെയിൽ ഐഡിയിലേക്കും താലൂക്ക് കോർഡിനേറ്റർമാരുടെ വാട്സാപ്പ് നമ്പറിലേക്കും അയക്കാവുന്നതാണ്.
മത്സരത്തെക്കുറിച്ചുള്ള സംശയങ്ങൾക്ക് താഴെ നൽകിയിട്ടുള്ള കോർഡിനേറ്റർമാരുടെ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:
മാനന്തവാടി കോർഡിനേറ്റർ: 9605240124
സുൽത്താൻ ബത്തേരി കോർഡിനേറ്റർ: 7012843876
വൈത്തിരി കോർഡിനേറ്റർ: 9747917201
മനന്തവാടി സി.ഐ :
8075097663
ജില്ലാ കോർഡിനേറ്റർ: 9744562955
