Event More NewsFeature NewsNewsPoliticsPopular NewsRecent NewsSportsTravelTrending News

ലോക മുലയൂട്ടൽ വാരാചരണം: ഫ്ളാഷ് മോബ് നടത്തി

ദ്വാരക: കേരള സർക്കാർ വനിതാ ശിശു വികസന വകുപ്പ്, ഐ.സി.ഡി.എസ് മാനന്തവാടി അഡീഷണൽ പ്രോജക്ടിന്റെ ആഭിമുഖ്യത്തിൽ ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായി ദ്വാരകയിൽ ഫ്ളാഷ് മോബ് സംഘടിപ്പിച്ചു.

‘Breast feeding for a Sustainable Start in Life: Srengthen What Works’ എന്ന ഈ വർഷത്തെ സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനും മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തിൽ അവബോധം സൃഷ്‌ടിക്കുന്നതിനുമാണ് പരിപാടി സംഘടിപ്പിച്ചത്. അഞ്ചു കൃഷ്‌ണ, ശിശു വികസന പദ്ധതി ഓഫീസർ സ്വാഗതം ആശംസിച്ചു. പതിമൂന്നാം വാർഡ് മെമ്പർ സെറീന അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഷിൽസൺ കോക്കണ്ടത്തിൽ പരിപാടി ഉദ്ഘാടനം ചെയ്തു

ജെസ്സി, സുബൈദ (വാർഡ് മെമ്പർമാർ), ഉദയ, പ്രീത രഗിത ബിന്ദു (ഐ.സി.ഡി.എസ് സൂപ്പർവൈസർമാർ) എന്നിവർ ആശംസകൾ അർപ്പിച്ചു. സന്ധ്യ, ഐ.സി.ഡി.എസ് സൂപ്പർവൈസർ നന്ദി രേഖപ്പെടുത്തി.
കുണ്ടറക്കൊല്ലി അങ്കണവാടിയിലെ വർണ്ണക്കൂട്ട് അംഗങ്ങൾ അവതരിപ്പിച്ച ഫ്‌ലാഷ് മോബിന് സൈക്കോസോഷ്യൽ സ്‌കൂൾ കൗൺസിലർമാർ നേതൃത്വം നൽകി. വിവിധ അങ്കണവാടി അധ്യാപകരും ജീവനക്കാരും പങ്കെടുത്ത പരിപാടിയിലൂടെ മുലയൂട്ടലിന്റെ പ്രാധാന്യവും ആദ്യ ആറുമാസം മുലപ്പാൽ മാത്രം നൽകേണ്ടതിൻ്റെ ആവശ്യകതയും പൊതുജനങ്ങളിലേക്ക് എത്തിക്കാൻ സാധിച്ചു

Leave a Reply

Your email address will not be published. Required fields are marked *