Feature NewsNewsPopular NewsRecent News

മുണ്ടക്കൈ ചൂരൽമല ദുരന്തത്തിന് രണ്ടാണ്ട്; ഹൃദയ ഭൂമിയിൽ 30ന് സർവ്വമത പ്രാർത്ഥന

മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിന് രണ്ടാണ്ട് പൂർത്തിയാകുമ്പോൾ ഉരുൾ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതിന് പുത്തുമലയിലെ ഹൃദയ ഭൂമിയിൽ ജൂലൈ 30ന് രാവിലെ ഒൻപതിന് സർവ്വമത പ്രാർത്ഥനയും പുഷ്പാർച്ചനയും നടക്കും. ജില്ലാ ഭരണകൂടത്തിന്റെയും മേപ്പാടി ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിലാണ് ഹൃദയ ഭൂമിയിൽ അനുസ്മരണവും സർവ്വമത പ്രാർത്ഥനയും നടക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന ദുരന്തബാധിതരെയും കുടുംബാംഗങ്ങളെയും കൽപ്പറ്റയിൽ നിന്ന് പുത്തുമലയിലേക്കും തിരികെ കൽപ്പറ്റയിലേക്കും എത്തിക്കുന്നതിന് കെ.എസ്.ആർ.ടി.സിയുടെ പ്രത്യേക സർവീസുകൾ നടത്തും.

Leave a Reply

Your email address will not be published. Required fields are marked *