Event More NewsFeature NewsNewsPoliticsPopular NewsRecent News

ആനക്കാം പൊയിൽ കള്ളാടി തുരങ്കപാത ജനപ്രതിനിധി സംഘം സന്ദർശിച്ചു

കള്ളാടി മണ്ണിടിച്ചൽ ദുരന്തത്തെ തുടർന്ന് നിർത്തിവെച്ച വയനാടിന്റെ സ്വപ്ന പദ്ധതിയായ കള്ളാടി ആനക്കാംപൊയിൽ തുരങ്കപാതയുടെ ആനക്കാംപൊയിൽ ഭാഗം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്റെ നേതൃത്വത്തിൽ ജനപ്രതിനിധി സംഘം സന്ദർശിച്ചു.

സർക്കാർ നിയോഗിച്ച വിദഗ്ധസമിതി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജനങ്ങളുടെ ജീവനും സ്വത്തിനും പൂർണ്ണ സുരക്ഷിതത്വം ഉറപ്പുനൽകിക്കൊണ്ട് തുരങ്ക പാത നിർമ്മാണം ആരംഭിക്കണമെന്ന് ജന പ്രതിനിധി സംഘം സർക്കാരിനോട് ആവശ്യപ്പെട്ടു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണനോടൊപ്പം വൈസ് പ്രസിഡണ്ട് ടി ഹംസ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ഹനീഫ, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റംല ഹംസ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി.സുരേഷ് ബാബു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി ശിഹാബ്, മേപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോൺ മാതാ, മേപ്പാടി ഗ്രാമപഞ്ചായത്ത് മുൻ മെമ്പർമാരായ നജീബ് കാരാടൻ, ബി നാസർ, എന്നിവരടങ്ങുന്ന സംഘമാണ് സന്ദർശനം നടത്തിയത്. കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ചീഫ് എക്സിക്യൂട്ടീവ് എൻജിനീയർ ദിവാകർ ജോഷി, അസിസ്റ്റന്റ് എൻജിനീയർ ഗുൽസാർ അഹമ്മദ്, കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ഉദ്യോഗസ്ഥരും സംഘത്തെ അനുഗമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *