ഖരമാലിന്യ സംസ്കരണം : ജനപ്രതിനിധികൾക്ക് പരിശീലനം നൽകി
പനമരം: സുപ്രീം കോടതിയുടെ പുതിയ ഉത്തരവ് പ്രകാരം പരിഷ്കരിച്ച ഖരമാലിന്യ സംസ്കരണ ചട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി പനമരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ജനപ്രതിനിധികളുടെ പരിശീലന പരിപാടി പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി എസ് ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി.സി. മജീദ് അധ്യക്ഷത വഹിച്ചു.
മാലിന്യം ഉണ്ടാകുന്ന സ്ഥലത്ത് തന്നെ വേർതിരിക്കുക, പരമാവധി ഉറവിടത്തിൽ സംസ്കരിക്കുക, പുനരുപയോഗിക്കാവുന്നത് വീണ്ടെടുക്കുക, ശേഷിക്കുന്നതു മാത്രം ശാസ്ത്രീയമായി സംസ്കരിക്കുക — ഇതാണ് മാലിന്യ ചട്ടം 2026 നടപ്പാക്കുന്നതിന്റെ അടിസ്ഥാന സമീപനം.” ഇത് ജനങ്ങളെ ബോധവൽക്കരിക്കുന്നതിന് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് ഉത്തരവാദിത്വം നൽകിയിരിക്കുകയാണ് സുപ്രീം കോടതി ഉത്തരവ്
. പരിശീലന പരിപാടിയിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ വി പി യൂസഫ്, ഇ.കെ ബാലകൃഷ്ണൻ, ബിന്ദു പ്രകാശ്, കില ജില്ലാ ഫെസിലിറ്റേറ്റര്‍ അബ്ദുൽ ഗഫൂർ കാട്ടി, തുടങ്ങിയവർ സംസാരിച്ചു. ശുചിത്വ മിഷൻ അസിസ്റ്റൻ്റ് കോഡിനേറ്റർ ജോബി, റിസോഴ്സ് പേഴ്സൺമാരായ പോൾ വർഗീസ്, ശ്രീനിഷ്, റോഷ്നി എ. വി. എന്നിവർ ക്ലാസെടുത്തു
