എസ് ജാനകി അനുസ്മരണവും ഗാനാഞ്ജലിയും നടത്തി
ചുണ്ടേൽ : സൂര്യ പൊതുജന ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ എസ് ജാനകി അനുസ്മരണവും ഗാനാഞ്ജലിയും നടത്തി.
ഇന്ത്യൻ സംഗീത ലോകത്തിന് ജാനകിയമ്മ നൽകിയ അനശ്വര സംഭാവനകളെ അനുസ്മരിച്ച യോഗം അവരുടെ നിര്യാണം സംഗീത രംഗത്തിന് തീരാ നഷ്ടമാണെന്ന് അഭിപ്രായപ്പെട്ടു.
അനുസ്മരണ യോഗം വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.രാജൻ ഉദ്ഘാടനം ചെയ്തു. സൂര്യ പൊതുജന ഗ്രന്ഥാലയം പ്രസിഡൻ്റ് ജോസഫ് പി.എ. അധ്യക്ഷനായിരുന്നു. സെക്രട്ടറി എമ്മാനുവേൽ മനോജ്, ലൈബ്രേറിയൻ എം. വേലായുധൻ, താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിൻ്റ് സെക്രട്ടറി ജിതിൻ കണ്ടോത്ത്, കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ തെസ്നി അഷറഫ്, വൈത്തിരി ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ഷൈനി ദേവസി, നൗഫൽ, നാടൻ പാട്ടു കലാകാരനായ മാത്യൂസ്, ഷാജൻ മണിമല, എഡ്വിൻ അലക്സ് തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് നടത്തിയ ഗാനാഞ്ജലിയിൽ വിനീത്, ഡിൽന റോണി, റീന സാജൻ, ആർദ്ര വിൽസൺ, ലെന മരിയ, ആഗ്ന മരിയ, അശ്വനന്ദ അനിൽ കുമാർ, വിജി വർഗീസ്, ആൻ റിയ, ഹെവിൻ തുടങ്ങിയവർ ജാനകിയമ്മ പാടിയ ഗാനങ്ങൾ അവതരിപ്പിച്ചു
