Event More NewsFeature NewsNewsPoliticsPopular NewsRecent News

ബിയോണ്ട് ദ ബസ് ലഹരിവിരുദ്ധ ലോഗോ പ്രകാശനം ചെയ്തു

നടവയൽ: നടവയൽ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ബിയോണ്ട് ദ ബസ് ലഹരിവിരുദ്ധ ലോഗോ പ്രകാശനം ചെയ്തു. ഇസാഫ് ബാങ്കിന്റെ സി.എസ്.ആർ. പദ്ധതിയുടെ ഭാഗമായി ഇസാഫ് ഫൗണ്ടേഷനും വയനാട് ജില്ലാ നാർക്കോട്ടിക്സ് സെല്ലും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാനതല ‘ഇസാഫ് ബാലജ്യോതി കാവൽ–തൂഫാൻ’ ലഹരിവിരുദ്ധ ക്യാമ്പെയിന്റെ ഭാഗമായാണ് ലോഗോ പ്രകാശനം നടന്നത്.

സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രധാനാധ്യാപകൻ കെ ജെ ബിജു അധ്യക്ഷത വഹിച്ചു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രോഷ്മ രമേഷ് ഉദ്ഘാടനം നിർവഹിച്ചു. പനമരം സർക്കിൾ ഇൻസ്‌പെക്ടർ കെ എസ് ജിഷ്ണു മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ എം വിജയൻ ലഹരിവിരുദ്ധ സന്ദേശവുമായി ഗോൾ കിക്ക് ഓഫ് നിർവഹിച്ചു.

പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ബോധവൽക്കരണ കലാപരിപാടികൾ, അവതരണങ്ങൾ, ഫുട്ബോൾ സന്ദേശപരിപാടി എന്നിവ അവതരിപ്പിക്കുകയും ചെയ്തു. പി വിൻ വിൽസൺ, സ്നോവി, കെ എ അമൽ, വി ജിംഷ, സിസ്റ്റർ പി വി സിനി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *