Event More NewsFeature NewsNewsPoliticsPopular NewsRecent NewsSportsTravel

ലോകകപ്പ് ഫുട്ബോളിന്റെ ആവേശക്കടലിൽ വനിതകളും

സുൽത്താൻ ബത്തേരി:
ലോകം ഒരു പന്തിന് പിന്നാലെ ഒരു പന്തായി ഉരുളുമ്പോൾ വയനാട്ടിലും ആ ആവേശം ഒട്ടും ചോരാതെ പന്തുരുളും.
ലോകകപ്പ് ഫുട്ബോളിന്റെ നെഞ്ചിടിപ്പും ആവേശവും ഏറ്റുവാങ്ങാൻ വയനാട്ടിലെ വനിതകളും ഒരുങ്ങി. കുടുംബശ്രീ ജില്ലാ മിഷന്റെയും ബത്തേരി നഗരസഭയുടെയും ജില്ലാ ഫുട്ബോൾ അസോസിയേഷൻ്റെയും നേതൃത്വത്തിൽ ഇന്ന് (15.07.2026) ബത്തേരി നഗരസഭ ടൗൺ ഹാളിൽ വച്ച് ലോകകപ്പ് ഫുട്ബോൾ മാച്ച് സ്ക്രീനിംഗ് സംഘടിപ്പിക്കുന്നു.

പുരുഷന്മാരുടെ മാത്രം കുത്തകയായിരുന്ന ഫുട്ബോൾ ആവേശത്തിമിർപ്പിൽ ഇനി സ്ത്രീകളും പങ്കാളികളാകും.
മെസ്സിയുടെയും, ഹാരി കെയ്ൻ്റെയും, എംബാപ്പയുടെയും ആരാധകരായ നൂറുകണക്കിന് സ്ത്രീകളാണ് ജില്ലയിൽ ഉള്ളത്. എന്നാൽ പൊതു ഇടങ്ങളിൽ സംഘടിപ്പിക്കുന്ന സ്ക്രീനിങ്ങുകൾ വീക്ഷിക്കുന്നതിൽ സ്ത്രീകൾക്ക് വിമൂഖത ഉണ്ടായിരുന്നു.

രണ്ടാം സെമിഫൈനൽ, ഫൈനൽ എന്നീ മത്സരങ്ങളാണ് കായിക പ്രേമികളായ സ്ത്രീകൾക്കായി സംപ്രേക്ഷണം ചെയ്യുന്നത്. നീലയും വെള്ളയും അണിഞ്ഞെത്തുന്ന അർജന്റീന ആരാധകരും, പോരാട്ടവീര്യവുമായി എത്തുന്ന ഇംഗ്ലണ്ട് ആരാധകരും ചേരുമ്പോൾ ബത്തേരി ടൗൺ ഹാൾ ഇനി കളിമുറ്റമാകും.
രാത്രി 10 മണിമുതൽ തുടങ്ങുന്ന പരിപാടിയുടെ ഭാഗമായി കായിക സെമിനാർ, ഫുട്ബോൾ ക്വിസ് എന്നിവയും സംഘടിപ്പിക്കും.ആൺകുട്ടികൾക്കും പുരുഷന്മാർക്കുമായി കേരളത്തിൽ മിക്കയിടങ്ങളിലും പല കൂട്ടായ്മകളും ഫുട്ബോൾ മത്സരം കാണാൻ സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും സ്ത്രീകൾക്ക് മാത്രമായി സംസ്ഥാനത്ത് ഇതാദ്യമായിട്ടാണ് ഒരു സ്ക്രീനിംഗ് നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *