Feature NewsNewsPopular NewsRecent News

‘പരിസ്ഥിതിയും വികസനവും ഇന്ത്യൻ അനുഭവങ്ങൾ’ പുസ്ത‌കം പ്രകാശനം ചെയ്തു

വൈത്തിരി: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്

മാധവ് ഗാഡ്ഗിലിൻ്റെ അനുസ്‌മരണാർത്ഥം

പ്രസിദ്ധീകരിച്ച ‘പരിസ്ഥിതിയും വികസനവും ഇന്ത്യൻ

അനുഭവങ്ങൾ’ എന്ന പുസ്‌തകത്തിന്റെ ജില്ലാതല

പ്രകാശനം ലക്കിടി പി.എം ശ്രി ജവഹർ നവോദയ

വിദ്യാലയത്തിൽ വച്ച് പരിഷത്ത് ആരോഗ്യ വിഷയ

സമിതി ജില്ലാ ചെയർപേഴ്‌സൺ ഡോക്‌ടർ ആർ എൽ

രതീഷ് നിർവ്വഹിച്ചു. പ്രിൻസിപ്പാൾ എം.ജി

അരവിന്ദാക്ഷൻ പുസ്‌തകം ഏറ്റുവാങ്ങി. യുവസമിതി

ജില്ലാ ചെയർ പേഴ്‌സൺ ഡോ: ജോസഫ് ജോൺ

പുസ്‌തകം പരിചയപ്പെടുത്തി. സ്‌കൂൾ പ്രതിനിധി എം

വി ഗോപിനാഥ്, പരിഷത്ത്പ്രസിദ്ധീകരണം ജില്ലാ

കൺവീനർ പി അനിൽ കുമാർ എന്നിവർ സംസാരിച്ചു.

അനന്യ, ശ്രുതി എന്നിവർ പരിസ്ഥിതി ഗാനങ്ങൾ

ആലപിച്ചു. റിനിദാസ് സ്വാഗതവും, ടി സി എം സുരേഷ്

നന്ദിയും പറഞ്ഞു. പ്രൊഫ. ടി.പി

കുഞ്ഞികണ്ണൻഎഡിറ്ററായ പുസ്‌തകത്തിൽ രാമചന്ദ്ര

ഗുഹ, ഡോ: എം.പി പരമേശ്വരൻ, ഡോ : ഗുരുദേവ്

നുൽക്കർ, ഡോ: ആർ വി ജി മേനോൻ, ഡോ: സി.പി

രാജേന്ദ്രൻ, അഡ്വ: ഹരിഷ് വാസുദേവ് തുടങ്ങി 18

ലേഖകർ എഴുതിയിട്ടുണ്ട്. പ്രാദേശിക പരിഷത്ത്

പ്രവർത്തകരിൽ നിന്ന് പുസ്‌തകം ലഭ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *