Event More NewsFeature NewsNewsPoliticsPopular NewsRecent NewsSports

കൃഷിയിടത്തിൽ വിളഞ്ഞ ഭീമൻ ചക്ക ശ്രദ്ധനേടുന്നു

പനമരം: പനമരം പുഞ്ചവയലിലെ കൃഷിയിടത്തിൽ വിളഞ്ഞ ഭീമൻ ചക്ക ശ്രദ്ധ നേടുന്നു. പൂത്തങ്ങാടി പവൻ കുമാറിൻ്റെ പുരയിടത്തോട് ചേർന്ന കൃഷിയിടത്തിലുണ്ടായ 44.250 കിലോ ഗ്രാം തൂക്കം വരുന്ന ചക്കയാണ് നാട്ടുകാർക്ക് കൗതുകമാകുന്നത്.കൃഷി ഉപജീവനമായ പവൻ കുമാറിന്റെ തോട്ടത്തിൽ ധാരാളം പ്ലാവുകൾ ഉണ്ട്. എന്നാൽ 20 വർഷം പ്രായമുള്ള പ്ലാവിലാണ് ഭീമൻ ചക്ക വിളഞ്ഞത്. മരച്ചുവട്ടിൽനിന്ന് നാലടിയോളം ഉയരത്തിലാണ് ചക്ക കായ്ച്ചത്‌. അതിനാൽ ചക്കയിടാനും വലിയ ബുദ്ധിമുട്ടുണ്ടായില്ല. കഴിഞ്ഞ വർഷം മൂടക്കൊല്ലിയ്ക്ക് സമീപത്തെ ചേമ്പുംകൊല്ലിയിലെ അനീഷ് ഉദയന്റെ പ്ലാവിൽ 73 കിലോ ഭീമൻ ചക്കയുണ്ടായത് വാർത്താപ്രാധാന്യം നേടിയിരുന്നു. എന്തായാലും ഗിന്നസ് റെക്കോഡിനൊപ്പം എത്തില്ലെങ്കിലും ഭീമൻ ചക്ക കായ്ചതിലുള്ള കൗതുകത്തിലും ആകാംക്ഷയിലുമാണ് പവൻ്റെ കുടുംബം

Leave a Reply

Your email address will not be published. Required fields are marked *