Event More NewsFeature NewsNewsPoliticsPopular NewsRecent News

കെഎസ്ആർടിസി ജീവനക്കാർക്ക് കൃത്യസമയത്ത് ശമ്പളം കൊടുത്തതിനുശേഷം മാത്രമേ ഞാൻ ശമ്പളം എടുക്കുകയുള്ളൂ; വൻ പ്രഖ്യാപനവുമായി ഗതാഗത മന്ത്രി സി പി ജോൺ

ജീവനക്കാർക്ക് കൃത്യസമയത്ത് പ്രതിമാസ ശമ്പളം ഉറപ്പാക്കിയശേഷം മാത്രമേ താൻ ശമ്പളം കൈപ്പറ്റുകയുള്ളുവെന്ന് വ്യക്തമാക്കി ഗതാഗതവകുപ്പ് മന്ത്രി സി പി ജോൺ.കെഎസ്ആർടിസി നെയ്യാറ്റിൻകര ഡിപ്പോയുടെ സുവർണ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യവേയായിരുന്നു ഗതാഗത മന്ത്രിയുടെ പരാമർശം.

വേദിയിൽ പ്രിയദർശിനി പദ്ധതിയെ കുറിച്ചും സി പി ജോൺ പ്രതികരിച്ചു. പ്രിയദർശിനി പദ്ധതി സ്ത്രീപക്ഷത്തെ ചരിത്രപരമായ ഇടപെടലാണെന്ന് മന്ത്രി പറഞ്ഞു. പദ്ധതിക്കാവശ്യമായ അധികതുക സർക്കാർ കൃത്യമായി കെഎസ്ആർടിസിക്ക് നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേറ്റിങ് വിഭാഗത്തിലെ വനിതാ ജീവനക്കാർക്ക് ആർത്തവാവധി അനുവദിക്കുന്ന വിഷയം പരിഗണനയിലാണെന്നും ഗതാഗതവകുപ്പ് മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *