Event More NewsFeature NewsNewsPoliticsPopular NewsRecent News

തുരങ്ക പാത: വിദഗ്ധ പഠനം വേണം

ബത്തേരി: ഭൗമ സാങ്കേതിക പഠനങ്ങളും പരിസ്ഥിതി ആഘാത പഠനങ്ങളും വീണ്ടും നടത്തിയാവണം തുരങ്ക പാത തുടർ നിർമാണമെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. തുരങ്കപാത നിർമ്മാണപ്രദേശം പരിസ്ഥിതി ലോല മേഖലയിൽ പെടുന്നില്ലെന്ന് കാണിച്ച് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പൊതുമരാമത്ത് നൽകിയ റിപ്പോർട്ടും, സംസ്ഥാനതല വിദഗ്ധ സമിതി നൽകിയ അനുമതിയും സംബന്ധിച്ച് അന്വേഷണം നടത്തണം.
മഴക്കാലത്തും മറ്റും ഒറ്റപ്പെടുന്ന വയനാടിന് കൂടുതൽ ബദൽ പാതകൾ നിർമ്മിക്കാൻ സർക്കാർ തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു. അമ്പലവയലിൽ കർഷക സെമിനാറും കൽപറ്റയിൽ ജില്ലാ പ്രതിനിധി സമ്മേളനവും നടത്താനും യോഗം തീരുമാനിച്ചു. വൈസ് പ്രസിഡന്റ് ലത്തീഫ് അമ്പലവയൽ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് വി. അസൈനാർ ഹാജി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.കെ. അബ്ദുൽ അസീസ് സ്വാഗതം പറഞ്ഞു. കർഷകരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഈ മാസം അവസാനം കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുൻപിൽ ധർണ നടത്തും. കേന്ദ്ര സർക്കാർ കർഷകർക്ക് നൽകിയ ഉറപ്പുകൾ പാലിക്കുക, കർഷകരുടെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പ്രധാനമന്ത്രിക്ക് ചിങ്ങം ഒന്നിന് കർഷക ദിനത്തിൽ ആയിരം ഇ-മെയിൽ അയയ്ക്കാനും തീരുമാനിച്ചു.
ഹംസ ഹാജി കല്ലിടുമ്പൻ, മായൻ മുതിര, ടി.പി. അഹമദ് കോയ, കെ.ടി.കുഞ്ഞബ്ദുല്ല, അലവി വടക്കേതിൽ, സയ്യിദ് കാസിം ഹാജി, സലീം കേളോത്ത്, ശംസുദ്ദീൻ ബിദർക്കാട്, ഇബ്രാഹിം തൈതൊടി, കെ.എം. അസെെനാർ, പി.കെ.മൊയ്തീൻ കുട്ടി പ്രസംഗിച്ചു.
സെക്രട്ടറി എൻ.എ. ബഷീർ നന്ദി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *