Event More NewsFeature NewsNewsPoliticsPopular News

വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് കള്ളാടി മണ്ണിടിച്ചിൽ പ്രദേശം സന്ദർശിക്കുന്നു

മേപ്പാടി: ദുരന്തത്തിൽ കാണാതായ ഒരാൾക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. കാണാതായ വിക്രം റാണയുടെ ബന്ധുക്കളുമായി സംസാരിച്ചെന്നും മാറിത്താമസിക്കുന്നവരെ വീടുകളിലെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.സംഭവം അറിഞ്ഞ ഉടൻ മുഖ്യമന്ത്രിയും മന്ത്രിമാരും ഹെലികോപ്റ്ററിൽ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതായും ജനപ്രതിനിധികളും ദുരന്തനിവാരണ സേനയും സംയുക്തമായി പ്രവർത്തിച്ചതായും മന്ത്രി പറഞ്ഞു.

കണ്ടെത്തിയ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം സ്വദേശങ്ങളിലെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മണ്ണിടിച്ചിലിന്റെ കാരണം അന്വേഷിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. പരിസ്ഥിതി പ്രാധാന്യം കണക്കിലെടുത്ത് നടത്തേണ്ട പഠനങ്ങളും മുൻകരുതലുകളും സ്വീകരിച്ചിരുന്നോയെന്ന് സർക്കാർ പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *