Feature NewsNewsPopular NewsRecent News

വയനാട് മെഡിക്കൽ കോളേജ് സ്റ്റാഫ് കൗൺസിൽ ഭാരവാഹികളെ തിരഞ്ഞെടുത്തു

കൽപ്പറ്റ: വയനാട് മെഡിക്കൽ കോളേജിലെ സ്കിൽ പാർക്കിൽ നടന്ന വാർഷിക പൊതുയോഗത്തിൽ 2026-27 വർഷത്തെ സ്റ്റാഫ് കൗൺസിൽ ഭാരവാഹികളെ തിരഞ്ഞെടുത്തു. ചെയർമാനായി ഡോ. സക്കീർ സി, ജനറൽ സെക്രട്ടറിയായി ടിറ്റോ സേവ്യർ, ട്രഷററായി മിനി പി. എസ് എന്നിവരെയാണ് തിരഞ്ഞെടുത്തത്. ഡോ. റൈജീഷ് ലാൽ വൈസ് ചെയർമാനായും, ദിവ്യ പി. കെ ജോയിന്റ് സെക്രട്ടറിയായും ചുമതലയേൽക്കും. ഇവർക്ക് പുറമെ മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്തി 21 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും ജനറൽ ബോഡി തിരഞ്ഞെടുത്തു. മെഡിക്കൽ കോളേജിലെ ജീവനക്കാരുടെ ക്ഷേമപ്രവർത്തനങ്ങൾക്കും വികസനപ്രവർത്തനങ്ങൾക്കുമായി ഒത്തൊരുമയോടെ പ്രവർത്തിക്കുമെന്ന് തിരഞ്ഞെടുക്കപ്പെട്ട പുതിയ കമ്മിറ്റി ഭാരവാഹികൾ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *