Feature NewsNewsPopular NewsRecent News

സമാധാനോത്സവം സംഘടിപ്പിച്ചു

കാക്കവയൽ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് യുവസമിതി വയനാട്, എൻ എസ് എസ് യൂണിറ്റ് ജിഎച്ച്എസ് എസ് കാക്കവയൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സ്‌കൂളിൽ വച്ച് സമാധാനോത്സവം സംഘടിപ്പിച്ചു. യുവസമിതി ജില്ലാ കൺവീനർ ടി ടി അശ്വിൻ ജോസഫ് യുദ്ധവിരുദ്ധ സന്ദേശം കൈമാറി. യുവസമിതി ജില്ലാ കമ്മിറ്റി അംഗമായ എം ആർ രാഹുൽ രാജ് ‘ട്രേസസ് ഓഫ് വാർ’ എന്ന സെമിനാർ നയിച്ചു. യുദ്ധത്തിന്റെ അടിസ്ഥാന സ്വഭാവത്തെപ്പറ്റിയും പ്രത്യയശാസ്ത്രത്തെ പറ്റിയും ചരിത്രത്തെ പറ്റിയും സെമിനാറിൽ ചർച്ച ചെയ്‌തു. പരിഷത്ത് കേന്ദ്രനിർവാഹക സമിതി അംഗം കെ എ അഭിജിത്ത് ക്വിസ് മത്സരത്തിന് നേതൃത്വം നൽകി.

ക്വിസ് മത്സരത്തിൽ അമൽ മനോജ് ഒന്നാം സ്ഥാനം നേടി.

വിശ്വജിത്ത് സതീഷ്, ആദിൽ മുബാറക്ക് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

വിജയികൾക്ക് സമ്മാനം കൈമാറി. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അമൃത സി മുരളീധരൻ, വളണ്ടിയർമാരായ അബിൻ ബിനു, അക്ഷയ് ജയേഷ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *