Feature NewsNewsPopular NewsRecent News

മത അധ്യാപക ദിനം; മത അധ്യാപകരെ ആദരിച്ചു.

പുൽപ്പള്ളി: നവംബർ 8 മലങ്കര കത്തോലിക്കാസഭ മത

അധ്യാപക ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി പുൽപ്പള്ളി സെന്റ് ജോർജ് മലങ്കര കത്തോലിക്കാ തീർത്ഥാടന ദേവാലയത്തിൽ മത അധ്യാപകരെ ഇടവക ആദരിച്ചു. വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന അനുമോദന സമ്മേളനത്തിൽ ഇടവക ട്രസ്റ്റി ജോർജ് പൂക്കെ കുടി അധ്യക്ഷത വഹിച്ചു. ഫാദർ വർഗീസ് പന്തംപള്ളിയിൽ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്‌തു. ഇടവകയുടെ സെക്രട്ടറി ജോർജ് പരത്തു വയലിൽ, സിസ്റ്റർ സുജാത എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. സമ്മേളനത്തിൽ ഇടവക സെക്രട്ടറി ബിനു മാങ്ങാരത് സ്വാഗതവും, പ്രധാന മത അധ്യാപകൻ മാത്യു മത്തായി ആതിര നന്ദിയും പറഞ്ഞു. സമ്മേളനത്തിൽ മുഴുവൻ മത അധ്യാപകരെയും സ്നേഹ ഉപകാരങ്ങൾ നൽകി ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *