Feature NewsNewsPopular NewsRecent News

സാമൂഹിക സുരക്ഷാ പെൻഷൻ:അപേക്ഷയിൽ കാലതാമസം വരുത്തിയാൽ നടപടി

കല്‍പ്പറ്റ: സാമൂഹിക സുരക്ഷാ പെന്‍ഷന്‍ അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടിക്ക് നിര്‍ദേശം. അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് ലഭിച്ചില്ല എന്ന ഒറ്റക്കാരണത്താല്‍ അര്‍ഹതപ്പെട്ടവര്‍ക്ക് പെന്‍ഷന്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ ലഭിക്കുന്നില്ലെന്ന പരാതി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിര്‍ദേശം. പെന്‍ഷന്‍ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതില്‍ വീഴ്ചയോ അനാവശ്യ കാലതാമസമോ വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ നിലവിലെ ചട്ടങ്ങളും വ്യവസ്ഥകളും അനുസരിച്ച് കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് തദ്ദേശ സ്വയംഭരണ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്കുള്ള നിര്‍ദേശത്തില്‍ പറയുന്നു. ഇക്കാര്യത്തില്‍ ചട്ടങ്ങളില്‍ ആവശ്യമെങ്കില്‍ ഉചിതമായ നടപടികള്‍ അടിയന്തരമായി വരുത്തുന്നതിന് സത്വര നടപടികള്‍ ബന്ധപ്പെട്ട ഭരണവകുപ്പ് സ്വീകരിക്കണം.
നിശ്ചിത ഫോമില്‍ അപേക്ഷ ലഭിച്ച് 45 ദിവസത്തിനകം അര്‍ഹതയുള്ള കേസുകളില്‍ പെന്‍ഷന്‍ അനുവദിക്കണമെന്ന ഉത്തരവ് നിലവിലുണ്ട്. തദ്ദേശ സ്ഥാപന അധികാരി വിശദാന്വേഷണം നടത്തി വിവരങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെട്ടാണ് അപേക്ഷ തീര്‍പ്പാക്കേണ്ടത്. അപേക്ഷകന്‍ പെന്‍ഷന് അര്‍ഹനല്ലെന്ന് കാണുന്നപക്ഷം 15 ദിവസത്തെ നോട്ടീസ് നല്‍കി വാദം കേട്ടശേഷമാണ് തീര്‍പ്പ് കല്‍പ്പിക്കേണ്ടത്. അപേക്ഷ നിരസിക്കുന്നുണ്ടെങ്കില്‍ കാരണങ്ങള്‍ വ്യക്തമാക്കമെന്നും വ്യവസ്ഥയുണ്ട്

Leave a Reply

Your email address will not be published. Required fields are marked *