തുലാം വാവ് ബലി:പാപനാശിനിയിൽബലികർമ്മങ്ങൾപുരോഗമിക്കുന്നു
തിരുനെല്ലി: പിതൃമോക്ഷ പ്രാർത്ഥനകളോടെ തിരുനെല്ലി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ തുലാം വാവ് ബലി ആരംഭിച്ചു. പുലർച്ചെ മുതൽ തന്നെ നൂറ്കണക്കിന് ഭക്തജനങ്ങളാണ് ബലിതർപ്പണത്തിനായി ഇന്ന് തിരുനെല്ലിയിലെത്തിക്കൊണ്ടിരിക്കുന്നത്. രാവിലെ അഞ്ചു മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് ബലികർമ്മങ്ങൾ നടക്കുന്നത്. ഭക്തജനങ്ങളുടെ സൗകര്യാർത്ഥം രശീതി വിതരണത്തിനും ബലിസാധനങ്ങൾ ലഭ്യമാക്കുന്നതിനുമായി കൂടുതൽ കൗണ്ടറുകൾ തുറന്ന് പ്രവർത്തിക്കുന്നുണ്ട്. പാപനാശിനിയിൽ ബലികർമ്മങ്ങൾക്കായി കൂടുതൽ കർമ്മികളെയും നിയോഗിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾക്ക് അത്താഴവും പ്രഭാതഭക്ഷണവും ദേവസ്വത്തിന്റെ നേതൃത്വത്തിൽ സൗജന്യമായി നൽകുന്നുണ്ട്.തുലാം വാവ് ബലിയോടനുബന്ധിച്ച് കൂടുതൽ ഭക്തജനങ്ങൾ എത്തുന്ന സാഹചര്യത്തിൽ ആവശ്യമായ ക്രമീകരണങ്ങളോടെയാണ് ക്ഷേത്രത്തിൽ ചടങ്ങുകൾ പുരോഗമിക്കുന്നത്.
