Feature NewsNewsPopular NewsRecent News

ബി എൽ എം തൊഴിലാളി യൂണിയൻ പ്രതിനിധികൾ മന്ത്രിമാർക്കു നിവേദനം നൽകി

കൽപറ്റ: BLM-ന് പിന്തുണ തേടി കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖിനും, തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയ്ക്കും തൊഴിലാളി യൂണിയൻ പ്രതിനിധികൾ നിവേദനം നൽകി.
60 ശതമാനത്തിലധികം വനിതാ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ പ്രതിസന്ധി ഘട്ടത്തിൽ സർക്കാർ ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ടു.

നിലവിലെ പ്രതിസന്ധി ഘട്ടത്തിൽ BLM സ്ഥാപനത്തിന് ആവശ്യമായ പിന്തുണയും സഹായവും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് BLM തൊഴിലാളി യൂണിയൻ പ്രതിനിധികൾ കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖിന് നിവേദനം നൽകി.

വയനാട് ജില്ലാ ഐ എൻ ടി യു സി കൽപറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനെത്തിയ മന്ത്രിമാർക്ക് ‘ തൊഴിലാളി യൂണിയൻ അംഗങ്ങൾ നേരിട്ട് നിവേദനം സമർപ്പിച്ചു.
സ്ഥാപനത്തിനെതിരെ ഉയർന്നുവന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ തൊഴിലാളികളും അവരുടെ കുടുംബങ്ങളും നേരിടുന്ന ആശങ്കകളും നിലവിലെ സാഹചര്യങ്ങളും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.

BLM തെറ്റായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ലെന്നും സ്ഥാപനത്തെയും അതിലെ ജീവനക്കാരെയും ഒരുപോലെ സംരക്ഷിക്കേണ്ടതുണ്ടെന്നും തൊഴിലാളി യൂണിയൻ പ്രതിനിധികൾ വ്യക്തമാക്കി. സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോകുന്നതിനും ജീവനക്കാരുടെ തൊഴിൽസുരക്ഷയും കുടുംബങ്ങളുടെ ഉപജീവനവും ഉറപ്പാക്കുന്നതിനും ആവശ്യമായ എല്ലാ പിന്തുണയും ഇടപെടലും ഉണ്ടാകണമെന്ന് അവർ മന്ത്രിയോട് അഭ്യർഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *