Event More NewsFeature NewsNewsPoliticsPopular NewsRecent News

അനധികൃത ജിയോ ടാഗിംഗ്: പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ കത്ത് എഴുതി

കല്‍പ്പറ്റ: വനങ്ങളിലെ പരിസ്ഥിതി പ്രാധാന്യമുള്ള ഇടങ്ങള്‍ അനധികൃതമായി ജിയോ ടാഗ് ചെയ്യുന്നത് തടയുന്നതിന് പരിസ്ഥിതി സംഘടനകള്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്നിവര്‍ക്ക് കത്തെഴുതി. എന്‍. ബാദുഷ(വയനാട് പ്രകൃതി സംരക്ഷണ സമിതി), വീണ മരുതൂര്‍(ഫയര്‍ ഫ്രീ ഫോറസ്റ്റ്, തിരുവനന്തപുരം), അഡ്വ.ടി.എസ്. സന്തോഷ്(എഎന്‍ഇസി ട്രസ്റ്റ്, എറണാകുളം),ടി.വി. രാജന്‍(നദി സംരക്ഷണ സമിതി, കോഴിക്കോട്),അന്‍വര്‍ സാദത്ത്(പ്രളയാനന്തര നിലമ്പൂര്‍), എം. രമിത്ത്(സഹ്യാദ്രി സമ്മിറ്റ്),കെ.എ. സുലൈമാന്‍(കേരളത്തിലെ വന്യത, ഇടുക്കി),എം.എന്‍. ജയചന്ദ്രന്‍(എസ്പിസിഎ, ഇടുക്കി) എന്നിവരാണ് കൂട്ടായി കത്തെഴുതിയത്.
ബ്ലോഗര്‍മാര്‍, വ്‌ളോഗര്‍മാര്‍, വന്യജീവി ഫോട്ടോഗ്രാഫര്‍മാര്‍, ടൂറിസ്റ്റുകള്‍, വ്യാജ പക്ഷിനിരീക്ഷകര്‍ തുടങ്ങിയവരാണ് അതീവ സംരക്ഷണ പ്രാധാന്യമര്‍ഹിക്കുന്ന വന്യജീവി ആവാസവ്യവസ്ഥകളും കാടിന്റെ മര്‍മപ്രധാന കേന്ദ്രങ്ങളും ജിയോ ടാഗ് ചെയ്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതെന്ന് കത്തില്‍ പറയുന്നു. വനത്തിലെ വെളളച്ചാട്ടങ്ങള്‍, മലത്തലപ്പുകള്‍, പുല്‍മേടുകള്‍, താഴ്‌വരകള്‍,വന്യജീവി സാന്നിധദ്ധ്യമുളള പ്രദേശങ്ങള്‍ എന്നിവയാണ് പ്രധാനമായും ജിയോ ടാഗ് ചെയ്യപ്പെടുന്നത്. ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെ ഗൈഡുമാര്‍ ഡ്രൈവര്‍മാര്‍ എന്നിവരും ജിയോ മാപ്പിംഗ് നടത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. ഇതിനകം കേരളത്തിലെ 250 ഓളം അതീവ പ്രാധാന്യമുള്ള വന്യജീവി ആവാസ കേന്ദ്രങ്ങളും മര്‍മ കേന്ദ്രങ്ങളും ഗൂഗിള്‍ പ്ലാറ്റുഫോമില്‍ നിയമവിരുദ്ധമായി ടാഗ് ചെയ്യപ്പെട്ടിട്ടുണ്ട്. ആനവേട്ടക്കാര്‍, മാംസത്തിന് മൃഗങ്ങളെ നായാടുന്നവര്‍, മരം കൊള്ളക്കാര്‍ എന്നിവര്‍ ജിയോ ടാഗിംഗ് ദുരുപയോഗം ചെയ്യാനുളള സാധ്യത ഏറെയാണെന്നും കത്തില്‍ പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *