Event More NewsFeature NewsNewsPoliticsPopular NewsRecent News

വയനാട് റവന്യു ജില്ലാ സ്കൂൾ കായികമേള; കൽപ്പറ്റ ടൗണിൽ വിളംബരജാഥ സംഘടിപ്പിച്ചു

കൽപ്പറ്റ : ജി എച്ച് എസ് എസ് അച്ചൂരിന്റെ അതിഥേയത്വത്തിൽ നടക്കുന്ന വയനാട് റവന്യൂ ജില്ലാ സ്കൂ‌ൾ കായികമേളയോട് അനുബന്ധിച്ചു കൽപ്പറ്റ ടൗണിൽ വിളംബരജാഥ സംഘടിപ്പിച്ചു. കല്പറ്റ സർക്കിൾ ഇൻസ്പെക്ട‌ർ ജയപ്രകാശ് ഫ്ലാഗ് ഓഫ് ചെയ്ത വിളംബരംജാഥ എസ് കെ എം ജെ ഗ്രൗണ്ട് മുതൽ കൽപ്പറ്റ പുതിയ സ്റ്റാന്റ് വരെയായിരുന്നു ഉണ്ടായിരുന്നത്.. ബാന്റ് മേളത്തിന്റെ അകമ്പടിയോടെ നടന്ന വിളംബരജാഥയിൽ പൊഴുതന ഗ്രാമപഞ്ചായത്ത് മെമ്പർ കെ ജെ ജോൺ, അച്ചൂർ സ്കൂ‌ൾ പി ടി എ പ്രസിഡന്റ്, വൈസ് പ്രസിഡൻ്റ് ശശി, എസ് എം സി ചെയർമാൻ മുഹമ്മദ് അസ്‌ലം, വയനാട് വിദ്യാഭ്യാസ ജില്ലാ ഡെപ്യൂട്ടി ഡയറക്‌ടർ ശശീന്ദ്ര വ്യാസ്, ഡി ഇ ഒ -കെ കെ ചിത്രലേഖ കെ എ എസ്,ഡയറ്റ് പ്രതിനിധികൾ,മീഡിയ & പബ്ലിസിറ്റി കമ്മിറ്റി ഭാരവാഹികൾ ആയ നാസർ എം, മൻസൂർ സി ടി, മറ്റു അധ്യാപകർ,എൻ എസ് എസ് വോളന്റീർസ്, സ്കൗട്ട് &ഗൈഡ്‌സ്‌, എസ് പി സി,ജെ ആർ സി, രക്ഷിതാക്കൾ നാട്ടുകാർ, ജനപ്രതിനിധികൾ, അധ്യാപക സംഘടന പ്രതിനിധികൾ അടക്കം നൂറു കണക്കിന് ആളുകൾ വിളംബരജാഥയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *