അമ്പലവയൽ ക്രിമിറ്റോറിയം പ്രവർത്തനയോഗ്യമാക്കണം; ബിജെപി ധർണ്ണ നടത്തി
അമ്പലവയൽ: അമ്പലവയൽ ക്രിമിറ്റോറിയം അടിയന്തരമായി പ്രവർത്തനയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ബിജെപി അമ്പലവയൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തി.കാവിൻ്റെ പരിസരത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തോടെയാണ് ധർണ ആരംഭിച്ചത്. ശശിധരൻ, വിവേക്, വിനീത് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന ധർണ്ണ ബിജെപി സുൽത്താൻ ബത്തേരി മണ്ഡലം പ്രസിഡൻ്റ് എ. എസ്. കവിത ഉദ്ഘാടനം ചെയ്തു. ബിജെപി അമ്പലവയൽ പഞ്ചായത്ത് പ്രസിഡന്റ് പ്രദീപ് അമ്പലവയൽ സ്വാഗതം പറഞ്ഞു. തോമാട്ടുചാൽ ഏരിയ പ്രസിഡന്റ് പുഷ്പരാജ് അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ദിനേശ്കുമാർ, എസ്.സി. മോർച്ച ജില്ലാ ജനറൽ സെക്രട്ടറി രാമനാഥൻ, മുൻ ജില്ലാ പ്രസിഡന്റ്റ് കൂട്ടാറ ദാമോദരൻ, മുൻ ജില്ലാ ഉപാധ്യക്ഷൻ പി. എം. അരവിന്ദൻ, മണ്ഡലം യുവമോർച്ച പ്രസിഡൻ്റ് എം. എസ്. മഞ്ജുനാഥ്, കനകദാസ്, ഗോപി നെല്ലാറച്ചാൽ, നിഷാന്ത് നെല്ലാറച്ചാൽ, വിജേഷ് തുടങ്ങിയവർ നേതൃത്വം നൽകി.നിർമാണം പൂർത്തിയാക്കി ക്രിമിറ്റോറിയം എത്രയും വേഗം പ്രവർത്തനസജ്ജമാക്കി പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കണമെന്നാണ് ബിജെപി പഞ്ചായത്ത് കമ്മിറ്റിയുടെ ആവശ്യം.
