Feature NewsNewsPopular NewsRecent News

പഠന പരിപോഷണ പദ്ധതി; ബോധവൽക്കരണ ക്ലാസ് നടത്തി

അച്ചൂർ: കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് ഗോത്രവർഗ്ഗ തീരദേശ വിദ്യാർത്ഥികൾക്കായി നടത്തുന്ന പ്രത്യേക പഠന പരിപോഷണ പദ്ധതിയുടെ ഭാഗമായി അച്ചൂർ ഗവ.ഹയർസെക്കണ്ടറി സ്‌കൂൾ ഇടിയം വയൽ കമ്യൂണിറ്റി ഹാളിൽ വെച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.വാർഡ് മെമ്പർ രാജലക്ഷ്‌മി ഉദ്ഘാടനം നിർവ്വഹിച്ചു. എച്ച്.എം യാങ്സി അധ്യക്ഷയായിരുന്നു. സ്വപ്ന സ്വാഗതം പറഞ്ഞു. മേപ്പാടി സിപിഒ വിനോദ്. കെ ക്ലാസെടുത്തു. ഊരുമൂപ്പൻ രാധാകൃഷ്‌ണൻ, പ്രമോട്ടർമാരായ ഗീത, ഉഷ തുടങ്ങിയവർ ആശംസ അറിയിച്ചു. ബബിഷ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *