Feature NewsNewsPopular NewsRecent News

മാനന്തവാടി ഉപജില്ല കായിക മേള മുഖശ്രീ പ്രകാശനം ചെയ്തു

പള്ളിക്കുന്ന്: മാനന്തവാടി ഉപജില്ല കായിക മേളയുടെ മുഖശ്രീ പനമരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷാന്റി ജോസ് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷാജഹാൻ കോവയ്ക്ക് നല്‌കി പള്ളിക്കുന്ന് ലൂർദ് മാത ഹയർ സെക്കണ്ടറി സ്‌കൂളിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. സപ്‌തംബർ 30 ഒക്ടോബർ 1 തിയ്യതികളിൽ മരവയൽ ജില്ലാ സ്റ്റേഡിയത്തിലാണ് കായിക മേള നടത്തുന്നത്.

പള്ളിക്കുന്ന് ലൂർദ് മാതാ എച്ച്.എസ്.എസ് ഉം ഏച്ചോം സർവോദയ എച്ച്.എസ്.എസുമാണ് കായിക മേളയക്ക് ആതിഥ്യമൊരുക്കുന്നത്.

ചീരാൽ ഗവ: മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ ലാബ് അസിസ്റ്റൻറ് കൃഷ്ണൻ കുമ്പളേരിയാണ് മുഖശ്രീ രൂപകല് പന ചെയ്‌തത്. മാനന്തവാടി എ.ഇ.ഒ സുനിൽ കുമാർ മുഖ്യ പ്രഭാഷണം നടത്തി.മാനന്തവാടി ബി.പി.സി.ജോസഫ് വി.എം പള്ളിക്കുന്ന് സ്കൂ‌ൾ മാനേജർ വെരി. റവ. ഫാദർ ജെറോം ചിങ്ങംതറ, പി.ടി.എ പ്രസിഡന്റ് ബിനു ക്ലമന്റ്, പ്രിൻസിപ്പാൾ അമ്പിളി ജോൺ

സർവ്വോദയ സ്ക്‌കൂൾ മാനേജർ ഫാദർ ജേക്കബ് കുമ്മിണിയിൽ,പ്രിൻസിപ്പാൾ സിസ്റ്റർ ബീന, എച്ച്.എം സിസ്റ്റർ ജെസി പോൾ, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ,സുബൈർ ഗദ്ദാഫി

എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *