വേതന പരിധി വർധിപ്പിച്ചു
കൽപറ്റ:എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് നിയമപരമായ വേതന പരിധി 25000 രൂപയായി വർധിപ്പിച്ചതായി റീജിയണൽ പി.എഫ്. കമ്മീഷണർ അറിയിച്ചു. പരിധി വര്‍ധിപ്പിച്ചത് അർഹരായ തൊഴിലാളികൾക്ക് കൂടുതൽ മെച്ചപ്പെട്ട ഇ.പി.എഫ്, ഇ.പി.എസ്, ഇ.ഡി.എല്‍.ഐ എന്നിവയ്ക്ക് കീഴിലുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനും സഹായിക്കും. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് ആനുകുല്യങ്ങളിലേക്കുള്ള പ്രവേശനം കൂടുതൽ വേഗത്തിലും സൗകര്യപ്രദമായും ആക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചുവരുന്നു. ഇ.പി.എഫ് അംഗങ്ങൾക്ക് അംഗീകരിച്ച നിരക്കായ പ്രതിവർഷം 8.25 ശതമാനം പലിശ ലഭിക്കുകയും അവരുടെ സമാഹരിച്ച ബാലൻസിന്റെ 75 ശതമാനം വരെ ഓൺലൈൻ പിൻവലിക്കൽ നടത്തുകയും ചെയ്യാം. വ്യാപകമായ പരിരക്ഷക്കൊപ്പം പ്രധാൻ മന്ത്രി വികസിത് ഭാരത് റോസ്കാര്‍ യോജന വഴി തൊഴിൽ സൃഷ്ടിക്കുന്നതിനും പ്രോത്സാഹനം നൽകുന്നു. നെറ്റ് അധിക തൊഴിൽ സൃഷ്ടിക്കുന്ന അർഹരായ സ്ഥാപനങ്ങൾക്ക്, നോൺ-മാനുഫാക്ടറിംഗ് മേഖലകളിൽ രണ്ട് വർഷത്തേക്കും മാനുഫാക്ടറിംഗ് മേഖലകളിൽ നാല് വർഷത്തേക്കും ഓരോ ജീവനക്കാരനും പ്രതിമാസം 3000 രൂപ വരെ ഇൻസെന്റീവ് ലഭിക്കുമെന്നും റീജിയണൽ പി.എഫ്. കമ്മീഷണർ മുഹമ്മദ് മജാസ് അറിയിച്ചു
