Event More NewsFeature NewsNewsPoliticsPopular NewsRecent News

കവി മോഹനൻ അച്ഛനഹള്ളിയെ പുൽപ്പള്ളി മണ്ഡലം കോൺഗ്രസ് ആദരിച്ചു

പുൽപ്പള്ളി :ഓണനിലാവിന്റെ ചാരുത എന്ന കവിത രചിക്കുകയും അതിന് ഈണം പകർന്ന് ദൃശ്യാവിഷ്കാരം നടത്തുകയും ചെയ്ത മോഹനൻ അച്ഛനഹള്ളിയെ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആദരിച്ചു.

“കവിതാ രചനയിലൂടെ ഓണക്കാലത്തിന്റെ അനുഭൂതി മലയാളികൾക്ക് പകർന്നു കൊടുക്കുവാനും വയനാടിന്റെ പ്രകൃതിരമണീയതയും, ഗോത്ര സമുദായത്തിന്റെ ജീവിതവും തന്റെ വരികളിലൂടെ തുറന്നു കാണിക്കുന്നതിന് മോഹനൻ അച്ഛനഹള്ളി ക്ക് സാധിച്ചു “എന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് കെപിസിസി ജനറൽ സെക്രട്ടറി കെഎൽ പൗലോസ് പറഞ്ഞു.

മണ്ഡലം പ്രസിഡണ്ട് പി.ഡി ജോണി അധ്യക്ഷതവഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി എസ് ദിലീപ് കുമാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് വർഗീസ് മുരിയങ്കാവിൽ, ശശിധരൻ മാസ്റ്റർ, മണി പാമ്പനാൽ, ശ്രീദേവി മുല്ലക്കൽ, റെജി പുളിങ്കുന്നേൽ, ഡോ : ജോമറ്റ് കോതവഴിക്കൽ, ഗീത കുഞ്ഞി കൃഷ്ണൻ, സിജു പൗലോസ്, ഷിനി ജോർജ്, മണി ഇല്യമ്പം, രാധാമണി വേണു ജോർജ് കൊല്ലിയിൽ, കൃഷ്ണൻകുട്ടി മഞ്ഞപ്പിള്ളി,കുരിയാച്ചൻ വട്ടക്കുന്നേൽ, വർഗീസ് വട്ടേക്കാട്ട്, ജോയി വെള്ളാപ്പള്ളി, ഭാസ്കരൻ 73 ഉന്നതിയും , സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *