Feature NewsNewsPopular NewsRecent News

ടി ഫോർ ചാരിറ്റി ചായ കുടിക്കാംചാരിറ്റി ക്കായി ഇന്ന്

കൽപറ്റ : കൽപറ്റ ചാരിറ്റബിൾ സൊസൈറ്റിയുടെ ടീ ഫോർ ചാരിറ്റി (ചായ സൽക്കാരം) നാളെ (ശനി) കാലത്ത് 9 മണി മുതൽ രാത്രി 10 മണി വരെ കൽപറ്റ യെസ് ഭാരത് ഗ്രൗണ്ടിൽ നടക്കും. ഒന്നര പതിറ്റാണ്ടായി കൽപറ്റ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൻ 14 വിവിധ പദ്ധതികൾ നടപ്പാക്കി വരുന്നുണ്ട്.

ചാരിറ്റി പ്രവർത്തനങ്ങൾക്കായി ധനസമാഹരണമാണ് പരിപാടിയുടെ ലക്ഷ്യം.
ടി ഫോർ ചാരിറ്റിയിലുടെ സ്വരൂപിക്കുന്ന തുകയും വിവിധങ്ങളായ
ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുക.

യെസ് ഭാരത് ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ വിശാലമായ പന്തലിൽ ഇരുന്ന് ഭക്ഷണം കഴിക്കാനും രണ്ട് കൗണ്ടറുകളിലുടെ ചായ, കാപ്പി, ജ്യൂസ്, വെള്ളം, വിവിധങ്ങളായ കടികളും ലഭ്യമാക്കാനും സംവിധാനം ഒരുക്കും.

സ്പോൺസർ ഷിപ്പിലൂടെ ടി ഫോർ ചാരിറ്റിയിൽ പരമാവധിയാളുകളെ പങ്കാളികളാക്കും. ടൗണിലെത്തുന്ന പ്രദേശവാസികൾക്കും , പൊതുജനങ്ങൾക്കും വാഹനങ്ങൾ പാർക്ക് ചെയ്യാനും പ്രയാസം കൂടാതെ പന്തലിലെത്തി ചായ കുടിക്കാനും സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ നേരിട്ട് കണ്ട് മനസ്സിലാക്കാനും പാടാനും പറയാനും സംവിധനമൊരുക്കിയിട്ടുണ്ട്.

14 വർഷത്തെ മാതൃകാ ഇടപെടലുകളിലൂടെ
ജനമനസ്സുകളിൽ അടയാളപ്പെടുത്താൻ കൽപറ്റ ചാരിറ്റബിൾ സൊസൈറ്റിക്കായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *