Event More NewsFeature NewsNewsPoliticsPopular NewsRecent News

ഇരുളില്ലാത്ത നാളേക്ക് ‘നേർവഴി’: വിദ്യാർത്ഥികൾക്കായി ജി.എച്ച്.എസ് ഇരുളത്ത് വിമുക്തി സെമിനാർ സംഘടിപ്പിച്ചു

ഇരുളം: വിദ്യാർത്ഥികളിൽ ആത്മവിശ്വാസവും ആരോഗ്യകരമായ ജീവിതശൈലിയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഇരുളം ഗവൺമെന്റ് ഹൈസ്കൂളിൽ വിമുക്തി മിഷന്റെ നേതൃത്വത്തിൽ ‘നേർവഴി’ സെമിനാർ സംഘടിപ്പിച്ചു.എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം വിഷയാവതരണം നടത്തി വിദ്യാർത്ഥികളുമായി സംവദിച്ചു.
​ലോക സമ്പാദ്യ ദിനത്തിൽ ചേർന്ന ഒത്തുചേരലിൽ, പണത്തേക്കാൾ ഒരാൾ സൂക്ഷിച്ചുവെക്കേണ്ട ഏറ്റവും വലിയ സമ്പാദ്യം സ്വന്തം ആരോഗ്യവും ജീവിതവുമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. മൊബൈൽ ഫോൺ അമിതോപയോഗത്തിൽ നിന്നും തെറ്റായ ലഹരി കൂട്ടുകെട്ടുകളിൽ നിന്നും അകന്നുനിന്ന് കായിക-സർഗ്ഗാത്മക മേഖലകളിൽ കഴിവ് തെളിയിക്കാൻ വിദ്യാർത്ഥികൾ തയ്യാറാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
​സ്കൂൾ ഹെഡ്മിസ്ട്രസ് ഷീജ നാപ്പള്ളി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. അധ്യാപകരായ വി.വി. ജോസ്,അശ്വതി വയലാട്ട്, പി.ഹേമ,സി.കെ. സജിമോൾ,ആന്റി നാർകോട്ടിക് ക്ലബ്ബ് വളണ്ടിയർ ലീഡർമാരായ അലീന വിൽസൺ, മുഹമ്മദ് ഇർഫാൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
​സ്ഥിരം പ്രഭാഷണങ്ങൾക്ക് പകരം കുട്ടികളുടെ സംശയങ്ങൾക്കും ചിന്തകൾക്കും മറുപടി നൽകുന്ന തുറന്ന സംവാദ വേദിയായി മാറിയ സെമിനാറിൽ അധ്യാപകരും വിദ്യാർത്ഥികളും സജീവമായി പങ്കെടുത്തു. പരിപാടിക്ക് രജീഷ് കൂനേരി സ്വാഗതവും സി.വി.ഷജിൽ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *