Feature NewsNewsPopular NewsRecent News

കൽപ്പറ്റ ടൗൺഷിപ്പിലെ വീടുകളുടെ രണ്ടാംഘട്ട ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പിനായുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്തി.

കൽപ്പറ്റ ടൗൺഷിപ്പിൽ നിർമ്മിക്കുന്ന രണ്ടാംഘട്ട വീടുകളുടെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായുള്ള നറുക്കെടുപ്പിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ പഞ്ചായത്ത് ഹാളിൽ പ്രത്യേക യോഗം ചേർന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, നറുക്കെടുപ്പ് പ്രക്രിയ സുതാര്യവും സമയബന്ധിതവുമായി പൂർത്തിയാക്കുന്നതിനുള്ള അവസാനഘട്ട തയ്യാറെടുപ്പുകൾ വിശദമായി അവലോകനം ചെയ്തു.

മേപ്പാടി MSA ഓഡിറ്റോറിയത്തിൽ വെച്ച് ഇന്ന് (ശനി, 31.10.2026) രാവിലെ 10 മണി മുതൽ ആരംഭിക്കുന്ന നറുക്കെടുപ്പിൽ പങ്കെടുക്കാൻ അർഹരായ എല്ലാ ഗുണഭോക്താക്കളും ആവശ്യമായ രേഖകൾ (റേഷൻ കാർഡ്, ആധാർ കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ, പാൻ കാർഡ്-ഉണ്ടെങ്കിൽ) സഹിതം കൃത്യസമയത്ത് എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *