Event More NewsFeature NewsNewsPoliticsPopular NewsRecent News

കാര്‍ഗില്‍ വിജയ് ദിവസ് ആഘോഷിച്ചു

കാക്കവയല്‍: കേരള സ്റ്റേറ്റ് എക്‌സ് സര്‍വീസസ് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാര്‍ഗില്‍ വിജയ് ദിവസ് ജവാന്‍ സ്മൃതി മണ്ഡപത്തില്‍ ആഘോഷിച്ചു. കാര്‍ഗില്‍ യുദ്ധത്തില്‍ മരണമടഞ്ഞ ധീര ജവാന്‍മാരുടെ ഓര്‍മ പുതുക്കി സ്മൃതിമണ്ഡപത്തില്‍ കൃഷി മന്ത്രി ടി. സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, വാര്‍ഡ് അംഗം ഷഫീഖ്, ജനപ്രതിനിധികള്‍, കല്‍പ്പറ്റ റോട്ടറി ക്ലബ് അംഗങ്ങള്‍, വിവിധ സംഘടനാപ്രതിനിധികള്‍, വിമുക്തഭടന്‍മാര്‍, വിമുക്തഭട കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ റീത്ത് സമര്‍പ്പിച്ചു.
അനുസ്മരണ സമ്മേളനം മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. എക്‌സ് സര്‍വീസസ് ലീഗ് ജില്ലാ പ്രസിഡന്റ് മത്തായിക്കുഞ്ഞ് പുത്തൂപ്പള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. കേണല്‍ സുരേഷ് ബാബു, പ്രദീപന്‍ മതിയമ്പത്ത്, രവീന്ദ്രന്‍ കോട്ടത്തറ, ഉണ്ണിക്കൃഷ്ണന്‍ മുണ്ടേരി, കെ. ഷമീര്‍, രാമകൃഷ്ണന്‍, ജയിംസ് മറിയാലയം, ക്യാപ്റ്റന്‍ വി.കെ. ശശീന്ദ്രന്‍, അഡ്വ.പി.ജെ. ജോര്‍ജ്, ക്യാപ്റ്റന്‍ എച്ച്. വിജയന്‍, വി.ജെ. മത്തായി, കെ.വി. വസന്തകുമാരി, അന്നമ്മ പൗലോസ്, എം.എ. ഓനച്ചന്‍, മാധവന്‍ ആലഞ്ചേരി, കെ.ഐ. തോമസ്, സലാം നീലിക്കണ്ടി, സാജന്‍, എം.ജെ. ചാക്കോ, നിഷീദ്, ബാബു കാക്കവയല്‍, സെബാസ്റ്റ്യന്‍ കളമ്പുകാട്ട് എന്നിവര്‍ പ്രസംഗിച്ചു. എക്‌സ് സര്‍വീസസ് ലീഗ് രക്ഷാധികാരി കെ.ഇ. തോമസ്, വിമുക്തഭടന്‍ രാമകൃഷ്ണന്‍ എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു.
എക്‌സ് സര്‍വീസസ് ലീഗ് ജില്ലാ സെക്രട്ടറി അബ്ദുള്ള വരിയില്‍ സ്വാഗതം പറഞ്ഞു. മുട്ടില്‍ ഡബ്ല്യുഎംഒ കോളജിലെ എന്‍സിസി കേഡറ്റുകള്‍ ലഹരിവിരുദ്ധ ബോധവത്കരണം നടത്തി. റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ലഡു വിതരണം നടന്നു

Leave a Reply

Your email address will not be published. Required fields are marked *