ലഹരിവിരുദ്ധ റോഡ് ഷോ നടത്തി
നടവയൽ: നടവയൽ സെന്റ്റ് തോമസ് ഹയർസെക്കണ്ടറി സ്‌കൂളിലെ എൻഎൻ എസ് യൂണിറ്റും മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുമായി ചേർന്ന് ‘BEYOND THE BUZZ ലഹരിവിരുദ്ധ റോഡ് ഷോ സംഘടിപ്പിച്ചു. എൻ എസ് എസ് വോളണ്ടിയേഴ്സ് വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ വായമൂടികെട്ടി പ്രതിഷേധിച്ചു. അദ്ധ്യാപകൻ ജോസ് മാത്യു ലഹരി വിരുദ്ധസന്ദേശം നൽകി. നടവയൽ ടൗണിൽ വച്ചു നടന്ന ജനകൂയ പരിപാടിയിൽ എൻഎസ്എസ് വോളണ്ടിയേഴ്സ് ലഹരിക്കെതിരെ പ്രതിജ്ഞ എടുത്തു. പ്രിൻസിപ്പാൾ ജെയിംസ് പോൾ, പ്രോഗ്രാം ഓഫീസർ ജെന്നി ജോസ്, ലീഡർ ടെസ്സ ടോം എന്നിവർ പ്രസംഗിച്ചു.
