Event More NewsFeature NewsNewsPoliticsPopular NewsRecent News

സൃഷ്ടിയുടെ നിലനില്‍പ്പിന് എഴുത്തിലെ ഓരോ വാക്കിലും സമൂഹം ഉണ്ടാകണം: എം. മുകുന്ദന്‍

അമ്പലവയല്‍: സൃഷ്ടിയുടെ നിലനില്‍പ്പിന് എഴുത്തിലെ ഓരോ വാക്കിലും സമൂഹം ഉണ്ടാകണമെന്ന് നോവലിസ്റ്റ് എം. മുകുന്ദന്‍. പ്രമോദ് ബാലകൃഷ്ണന്റെ കവിതാസമാഹാരം ‘ഒറ്റുകാരന്റെ ചുംബനം’, ഡോ.നിഖില ചന്ദ്രന്റെ കഥാസമാഹാരം ‘നീലവഴുതനങ്ങക്കൂട്ടാന്‍’ എന്നിവയുടെ പ്രകാശനം പബ്ലിക് ലൈബ്രറിയില്‍
നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ വേദനകള്‍ പകര്‍ത്തുക എഴുത്തുകാരന്റെ കടമയാണ്. പുസ്തകം മരിച്ചുപോകുമെന്നാണ് പലരുടെയും ആശങ്ക. എന്നാല്‍ വായനയിലേക്ക് പുതിയ തലമുറ ആകൃഷ്ടരാകുകയാണ്. മനുഷ്യന് പ്രായമാകും. പുസ്തകങ്ങള്‍ക്ക് എന്നും യൗവനമാണ്. ഒരു പുസ്തകത്തെ കുഞ്ഞിനെപോലെ ലാളിക്കാം. അമ്മയെപോലെ സ്‌നേഹിക്കാം. അച്ഛനെപോലെ ബഹുമാനിക്കാം. പുതിയകാലത്ത് ഒട്ടേറെ നല്ല പുസ്തകങ്ങള്‍ മലയാളത്തില്‍ ഉണ്ടാകുന്നുണ്ട്. പുസ്തകത്തിന്റെ ഗന്ധം എന്നും തന്നെ ആവേശം കൊളളിക്കുന്നതാണെന്നും മുകുന്ദന്‍ പറഞ്ഞു. കെ.എം. ജോസഫ് അധ്യക്ഷത വഹിച്ചു. ഡോ.അശോക് ഡിക്രൂസ്, ഡോ.ചിത്ര, അര്‍ഷാദ് ബത്തേരി, കെ. ഷമീര്‍, ടി.എ. ജോസഫ്, ബാലന്‍ വേങ്ങര, എന്‍.സി. കൃഷ്ണകുമാര്‍, പി.കെ. സത്താര്‍ എന്നിവര്‍ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *