Event More NewsFeature NewsNewsPoliticsPopular NewsRecent News

സ്വകാര്യ ആശുപത്രികളിലെ ചികിത്സാക്കൊള്ള അവസാനിപ്പിക്കണം, മെഡിക്കൽ കോളേജ് സജ്ജമാക്കണം; ഒക്ടോബർ 28-ന് എസ്.ഡി.പി.ഐ കളക്ടറേറ്റ് മാർച്ച്

കൽപ്പറ്റ (വയനാട്): സ്വകാര്യ ആശുപത്രികളിലെ അമിതമായ ചികിത്സാച്ചെലവ് നിയന്ത്രിക്കണമെന്നും വയനാട് ഗവൺമെന്റ് മെഡിക്കൽ കോളേജിനെ സമ്പൂർണ്ണ ചികിത്സാ സൗകര്യങ്ങളോടെ വികസിപ്പിക്കണമെന്നും ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 28 ബുധനാഴ്ച രാവിലെ 10.30-ന് കളക്ടറേറ്റ് മാർച്ചും ധർണ്ണയും സംഘടിപ്പിക്കും
കളക്ടറേറ്റിന് മുന്നിൽ നടക്കുന്ന ധർണ്ണ എസ്.ഡി.പി.ഐ സംസ്ഥാന പ്രവർത്തക സമിതി അംഗം ടി. നാസർ ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സ്വകാര്യ ആശുപത്രികളിലെ കൊള്ള നിരക്കുകൾ സാധാരണക്കാരായ രോഗികളെയും കുടുംബങ്ങളെയും കടുത്ത സാമ്പത്തിക ബാധ്യതയിലേക്കും കടക്കെണിയിലേക്കുമാണ് തള്ളിവിടുന്നതെന്ന് നേതാക്കൾ കുറ്റപ്പെടുത്തി ചികിത്സയ്ക്കായി കിടപ്പാടം വിൽക്കേണ്ടിവരുന്ന ദയനീയ അവസ്ഥയ്ക്ക് അറുതിവരുത്താൻ സർക്കാർ ശക്തമായ നിയമനിർമ്മാണം നടത്തണം. ചികിത്സാ നിരക്കുകളിൽ സുതാര്യത ഉറപ്പാക്കാനും, അന്യായമായ ബില്ലിങ്, അനാവശ്യ പരിശോധനകൾ, ആരോഗ്യ ഇൻഷുറൻസ് പദ്ധതികളുടെ ആനുകൂല്യങ്ങൾ നിഷേധിക്കൽ എന്നിവയ്ക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും ഭരണകൂടം തയ്യാറാകണം.

വയനാട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ വിദഗ്ദ്ധ ചികിത്സാ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ രോഗികൾക്ക് മറ്റ് ജില്ലകളെ ആശ്രയിക്കേണ്ടി വരുന്നത് വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത് ഹൃദ്രോഗം, മസ്തിഷ്കാഘാതം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ ചുരത്തിൽ ജീവൻ പൊലിയുന്ന അവസ്ഥ മാറണം. കാർഡിയോളജി, ന്യൂറോളജി, ന്യൂറോ സർജറി വിഭാഗങ്ങൾ, കാത്ത് ലാബ്, എമർജൻസി ആൻജിയോപ്ലാസ്റ്റി, 24 മണിക്കൂറും പ്രവർത്തിക്കുന്ന ട്രോമാ കെയർ, അത്യാഹിത വിഭാഗം എന്നിവ യുദ്ധകാലാടിസ്ഥാനത്തിൽ മെഡിക്കൽ കോളേജിൽ സജ്ജമാക്കണം. മെഡിക്കൽ കോളേജിന്റെ പേരിൽ നടക്കുന്ന രാഷ്ട്രീയ തർക്കങ്ങൾ അവസാനിപ്പിച്ച് ജനങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ ആശുപത്രിയെ പരിപൂർണ്ണ സജ്ജമാക്കാനാണ് സർക്കാർ മുൻഗണന നൽകേണ്ടതെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

വാർത്താസമ്മേളനത്തിൽ എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് എ. യൂസുഫ്, വൈസ് പ്രസിഡന്റ് ഹംസ എൻ., ജില്ലാ ട്രഷറർ സുബൈർ കെ.പി., കൽപ്പറ്റ മണ്ഡലം പ്രസിഡന്റ് അബ്ദുൾ കരീം പി. എന്നിവർ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *