വിദ്യാർത്ഥികളെ ആദരിക്കലും ബുക്ക് ലെറ്റ് പ്രകാശനവും നടത്തി
കൽപ്പറ്റ: വയനാട് റോഡ് സേഫ്റ്റി വോളണ്ടിയേഴ്സ് ഉന്നത പഠനത്തിന് അർഹരായ വിദ്യാർത്ഥികളെയും കലാകായിക മൽസരത്തിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളേയും ആദരിക്കലും വാർസ് വോ പുറത്തിറക്കുന്ന ബുക്ക് ലെറ്റിന്റെ പ്രകാശന കർമ്മവും സംഘടിപ്പിച്ചു. വയനാട് ആർടിഒ ഓഫീസ് വാർസ് വോട്രൈനിംഗ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ വാർസ് വോ സെക്രട്ടറി പി.കുഞ്ഞി മുഹമ്മദ്മേപ്പാടി സ്വാഗതം പറഞ്ഞു. വാർസ് വോ വൈസ് പ്രസിഡണ്ട് മനോജ് പനമരം അദ്ധ്യക്ഷത വഹിച്ചു. വാർസ് വോ പ്രസിഡണ്ടും വയനാട് ആർടിഒ യുമായ പി.ആർ സുമേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.ബുക്ക് ലെറ്റ് പാണ്ടാ ഫുഡ് കമ്പനി മാനേജർ ജിയോ സി ജോർജ് ഡയറക്ടർ അജിൻ എന്നിവർക്ക് നൽകി ഞാഛ പ്രകാശനം ചെയ്തു.
വിദ്യാർത്ഥികൾക്കുള്ള ഉപഹാരം ആർടിഒ, ജോയന്റ് ആർടിഒ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ .എ.എം വി ഐ എന്നിവർ ചേർന്ന് വിതരണം ചെയ്തു. ജോയന്റ് ആർടിഒ മേഴ്സികുട്ടി സാമുവൽ മുഖ്യ പ്രഭാഷണം നടത്തി. പാണ്ടാ ഫുഡ് കമ്പനി മാനേജർ ജിയോസി ജോർജ് . ഡയരക്ടർ അജിൻ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ രൺദീപ്. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സുനിൽ സെ. വാർ സ് വോ ജോയന്റ്റ് സെക്രട്ടറി സുരേഷ് മാത്യം ബത്തേരി .വിനോദ് മീനങ്ങാടി . തുടങ്ങിയവർ സംസാരിച്ചു ട്രഷറർ സുരേന്ദർ പി.കെ കൽപ്പറ്റ നന്ദിയും പറഞ്ഞു
