Event More NewsFeature NewsNewsPoliticsPopular NewsRecent News

യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ യൂത്ത് അസംബ്ലി: സ്വാഗതസംഘം രൂപീകരിച്ചു

കൽപ്പറ്റ: ജൂലൈ 18 ശനിയാഴ്ച പനമരത്ത് വെച്ച് നടക്കുന്ന യങ് ഡെമോക്രാറ്റ്സ് ജില്ലാ യൂത്ത് അസംബ്ലി വിജയിപ്പിക്കുന്നതിനായി സ്വാഗതസംഘം രൂപീകരിച്ചു.

ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ശക്തമായ യുവജന മുന്നേറ്റം ലക്ഷ്യമാക്കി രൂപംകൊണ്ട എസ്ഡിപിഐയുടെ യുവജന സംഘടനയാണ് യങ് ഡെമോക്രാറ്റ്സ്.

കൽപ്പറ്റയിൽ ചേർന്ന യോഗത്തിലാണ് സ്വാഗതസംഘം നിലവിൽ വന്നത്.

യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റിയുടെ ഔദ്യോഗിക പ്രഖ്യാപനം യൂത്ത് അസംബ്ലിയിൽ വെച്ച് നടക്കുമെന്ന് യങ് ഡെമോക്രാറ്റ്സ് സംസ്ഥാന പ്രതിനിധി
ടി.അബ്‌ദുന്നാസർ അറിയിച്ചു.

അസംബ്ലിയുടെ ഭാഗമായി ജില്ലയിലുടനീളം വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *