മാനന്തവാടി മുനിസിപ്പൽ ബസ് സ്റ്റാൻഡ് പൊളിക്കൽ: സുരക്ഷ ഉറപ്പാക്കണം: ഡിവൈഎഫഐ
മാനന്തവാടി: മാനന്തവാടി മുനിസിപ്പൽ ബസ് സ്റ്റാൻഡ്
പൊളിച്ചുനീക്കുന്ന പ്രവൃത്തികൾ
പുരോഗമിക്കുന്നതിനിടെ ആവശ്യമായ സുരക്ഷാ
മുൻകരുതലുകൾ പാലിക്കപ്പെടുന്നില്ലെന്നത് അതീവ
ആശങ്കാജനകമാണെന്ന് ഡിവൈഎഫ്ഐ
പ്രസ്താവിച്ചു.കെട്ടിടം പൊളിക്കുന്ന ജോലികൾ
നടക്കുന്നതിനിടെ റോഡിലൂടെ വാഹനങ്ങളും
കാൽനട യാത്രക്കാരും സഞ്ചരിക്കുന്ന സമയത്ത്
കെട്ടിടാവശിഷ്ട്ടങ്ങൾ റോഡിലേക്ക് വീഴുന്ന
സാഹചര്യമുണ്ടാകുന്നത് വലിയ
അപകടസാധ്യതയാണ് സൃഷ്ടിക്കുന്നത്.
നിർമ്മാണപൊളിക്കൽ പ്രവർത്തനങ്ങൾ നടക്കുന്ന
സ്ഥലത്ത് മതിയായ സുരക്ഷാ വേലി, സംരക്ഷണ വല,
മുന്നറിയിപ്പ് ബോർഡുകൾ, ഗതാഗത നിയന്ത്രണം
എന്നിവ കർശനമായി
ഉറപ്പാക്കേണ്ടതുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും
ഭീഷണിയാകുന്ന തരത്തിൽ യാതൊരു പ്രവൃത്തിയും
അനുവദിക്കരുത്. അതിനാൽ മാനന്തവാടി
നഗരസഭയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും
അടിയന്തരമായി ഇടപെട്ട് സുരക്ഷാ മാനദണ്ഡങ്ങൾ
കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയ
ശേഷമേ പൊളിക്കൽ ജോലികൾ തുടരാവൂ എന്നും
ഡിവൈഎഫഐ മാനന്തവാടി ബ്ലോക്ക് കമ്മറ്റി
പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
