Event More NewsFeature NewsNewsPoliticsPopular NewsRecent News

ആറുവരിപ്പാത ക്യാമറ പണി തുടങ്ങി;ചേളാരിയിൽ ട്രാഫിക് നിയമം ലംഘിച്ച രണ്ട് വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു

ചേളാരി: ദേശീയപാത 66-ൽ ട്രാഫിക് നിയമങ്ങൾ ലംഘിച്ച് അപകടകരമായ രീതിയിൽ വാഹനങ്ങൾ നിർത്തിയ സ്വകാര്യ ബസും കാറും പോലീസ് പിടിച്ചെടുത്തു.

ദേശീയ പാത മേലെ ചേളാരിയിൽ എൻട്രി പോയിന്റിലൂടെ അനധികൃതമായി എക്സിറ്റ് ചെയ്യാൻ (പുറത്തേക്ക് കടക്കാൻ) അവസരം കാത്ത് മറ്റ് വാഹനങ്ങൾക്ക് തടസ്സമുണ്ടാക്കിയതിന് തേഞ്ഞിപ്പലം പോലീസ് കർശന നടപടി സ്വീകരിച്ചു.

തൃശൂർ ഭാഗത്ത് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് പിടിയിലായി. സർവീസ് റോഡിൽ നിന്ന് കോഴിക്കോട് ദിശയിലേക്ക് പ്രവേശിക്കേണ്ട ഭാഗത്ത്, നിയമം ലംഘിച്ച് പുറത്തേക്ക് കടക്കാൻ കാത്തു നിന്നതാണ് ബസിനും കാറിനും കുരുക്കായത്.

ഇത്തരത്തിൽ അനധികൃതമായി നിർത്തിയിട്ട കാറിന് പിന്നിൽ മറ്റൊരു വാഹനം ഇടിച്ചതോടെയാണ് പോലീസ് ഇടപെടലുണ്ടായത്. രണ്ട് വാഹനങ്ങളുടെയും ഡ്രൈവർമാർക്കെതിരെ കേസെടുക്കുകയും പരപ്പനങ്ങാടി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ പ്രഥമ വിവര റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. കോടതിയുടെ പ്രത്യേക അനുമതിയോടെ മാത്രമേ ഇനി ഉടമകൾക്ക് വാഹനങ്ങൾ തിരികെ ലഭിക്കൂ.

ആറുവരിപ്പാതയിലെ സുഗമമായ ഗതാഗതം തടസ്സപ്പെടുത്തുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറകളിൽ വ്യക്തമായിരുന്നു. എൻട്രി വഴി എക്സിറ്റും എക്സിറ്റ് വഴി എൻട്രിയും നടത്തുന്നവർക്കെതിരെ വരും ദിവസങ്ങളിലും കർശന നടപടി തുടരും.

Leave a Reply

Your email address will not be published. Required fields are marked *