അമലോത്ഭവമാതാദേവാലയ തിരുനാൾ നാളെആരംഭിക്കും
മാനന്തവാടി: മാനന്തവാടി അമലോത്ഭവമാതാ തീർഥാടനകേന്ദ്രത്തിലെ 179-ാമത് തിരുനാൾ നവംബർ 29 മുതൽ ഡിസംബർ 8 വരെ ആഘോഷിക്കും. 29ന് രാവിലെ 7.30ന് ദിവ്യബലി നടക്കും. തുടർന്ന് വൈകുന്നേരം 4.30ന് ഇടവക വികാരി ഫാ.അബ്രഹാം അക്കാദമിയിൽ കൊടിയേറ്റ് കർമ്മം നിർവഹിക്കുന്നതോടെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായി. സെയ്ൻ്റ് പോൾസ് മൈനാർ സെമിനാരി റെക്ടർ ഫാ. റിജോയ് പാത്തിവയൽ ആഘോഷമായ ദിവ്യബലിയർപ്പിക്കും. തുടർന്നുള്ള എല്ലാ ദിവസങ്ങളിലും രാവിലെയും വൈകീട്ടും ദിവ്യബലിയും നൊവേനയുമുണ്ടാകും.
ഡിസംബർ ആറിനു രാവിലെ
തിരുസ്വരൂപങ്ങൾ പൂപ്പന്തലിലെത്തിക്കും.
തുടർന്ന് അടുപ്പ് കത്തിക്കൽ. രാവിലെ
10നുള്ള ദിവ്യബലിക്ക് കോഴിക്കോട്
മതബോധന വിഭാഗം ഡയറക്ടർ ഫാ.
വിമൽ ഫ്രാൻസിസ് വെളിയത്ത്പറമ്പിൽ
മുഖ്യകാർമികത്വം വഹിക്കും. ഇതിൽ
4.30ന് കണ്ണൂർ രൂപത വികാരി ജനറൽ
മോൺ. ഡോ. ജോയി പൈനാടത്ത്
ദിവ്യബലിയർപ്പിക്കും. ഏഴ്, എട്ട്
തീയതികളിലെ പ്രധാന തിരുനാൾ.
ഏഴിനു രാവിലെ ഏഴിനും 10.30നും
ദിവ്യബലി, നൊവേന. കൂടെ നാലിനു
.
ജപമാല, സമൂഹബലി, നൊവേന.
മംഗലാപുരം സെയ്ൻ്റ് ജോസഫ്സ്
സെമിനാരിഗിരിയിലെ ഫാ. അലക്സ്
കളരിക്കൽ മുഖ്യകാർമികത്വം വഹിക്കും.
കൂടാതെ 6.30ന് നഗരപ്രദക്ഷിണം.
തുടർന്ന് ദിവ്യകാരുണ്യ ആശീർവാദം.
എട്ടിനു രാവിലെ ഏഴിനു ദിവ്യബലി.
രാവിലെ 10.30ന് കോഴിക്കോട്
അതിരൂപത വികാരി ജനറൽ
ഡോ. ജെൻസൺ പുത്തൻവീട്ടിൽ
തിരുനാൾ സമൂഹബലിയർപ്പിക്കും.
ദേവാലയം ചുറ്റി മാതാവിൻ്റെ
തിരുസ്വരൂപം വഹിച്ചിട്ടുണ്ട്
പ്രദക്ഷിണത്തിനുശേഷം നേർച്ചഭക്ഷണം
വിതരണം. രാത്രി എട്ടുമുതൽ ലൈറ്റ്
ഷോ. ഡിസംബർ ഒൻപതിനു രാവിലെ
ഏഴിനു ദിവ്യബലി. വൈകീട്ടുള്ള ജപമാല,
ദിവ്യബലി, സെമിത്തേരി സന്ദർശനം
എന്നിവയ്ക്കുശേഷം
കൊടിയിറക്കുന്നതോടെ തിരുനാൾ
സമാപിക്കും. 1847 ൽ ഫ്രഞ്ച്
മിഷനറിമാരാൽ സ്ഥാപിക്കപ്പെട്ട
അമലോത്ഭവമാതാ തീർത്ഥാടനകേന്ദ്രം
ജില്ലയിലെ
രേകസ്തവദേവാലയമാണ്. 2024
ഏപ്രിലിലാണ് ദേവാലയത്തിനു ഗോഥിക്
മാതൃകയിലുള്ള പുതിയ കെട്ടിടം
നിർമ്മിച്ചത്. ഒരുക്കങ്ങൾ
പൂർത്തിയായതായി ഇടവക വികാരി ഫാ.
അബ്രഹാം ആകശാലയിൽ,
സഹവികാരി ഫാ. ലിബിൻ ജോസഫ്..
പാരിഷ് കൗൺസിൽ സെക്രട്ടറി ഷീജ
ഫ്രാൻസിസ്, തിരുനാൾ കമ്മിറ്റി ജനറൽ
കൺവീനർ വി.സി. സ്റ്റെനിൻ, ജോയിൻ്റ്
കൺവീനർ റോജസ് ജോസഫ് എന്നിവർ
പത്രസമ്മേളനത്തിൽ അറിയിച്ചു.
