Event More NewsFeature NewsNewsPoliticsPopular NewsRecent News

ബാവലി എക്സൈസ് ചെക്ക് പോസ്റ്റിലെ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

മാനന്തവാടി: കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ വയനാട് ജില്ലയുടെ നേതൃത്വത്തിൽ, മാനന്തവാടി നിയോജകമണ്ഡലം എംഎൽഎ ഉഷ വിജയന്റെയും ഡബ്ല്യു.എസ്.എസ്.എസ് മാനന്തവാടിയുടെയും സഹകരണത്തോടെ ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ നടപ്പിലാക്കിയ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ കിണറ്റിൽ നിന്നും മോട്ടോർ ഉപയോഗിച്ച് ചെക്ക് പോസ്റ്റിലേക്ക് വെള്ളമെത്തിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം മാനന്തവാടി എംഎൽഎ ഉഷ വിജയൻ നിർവഹിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ ശ്രീജ കെ. അധ്യക്ഷത വഹിച്ച ചടങ്ങിൽ വയനാട് ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അനിൽകുമാർ കെ., ഡബ്ല്യു.എസ്.എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാദർ ജിനോജ് പാലത്തടത്തിൽ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വിനീഷ് പി.എസ്. പദ്ധതി വിശദീകരണം നടത്തി. ജില്ലാ സെക്രട്ടറി വിജേഷ് കുമാർ പി., കേരള സ്റ്റേറ്റ് എക്സൈസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സജിത് ചന്ദ്രൻ, സെക്രട്ടറി ഷറഫുദ്ദീൻ ടി., വയനാട് ജില്ലാ ഡിവിഷൻ മാനേജർ മണികണ്ഠൻ, കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജോഷി തുമ്പാനം, പിന്റോ ജോൺ എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *