നെന്മേനിയില് ജാഗ്രതാ സമിതി യോഗം ചേര്‍ന്നു
കോളിയാടി: നെന്മേനി പഞ്ചായത്ത് ജാഗ്രതാ സമിതി യോഗം പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു. പഞ്ചായത്ത് പ്രസിഡന്റ് എ.കെ. ഗംഗാധരന് ആത്താര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുജാത ഹരിദാസ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജയ മുരളി, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രാജേഷ് നമ്പിച്ചാന്‍കുടി, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മിനി തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കൃഷ്ണകുമാരി, പഞ്ചായത്ത് സെക്രട്ടറി കെ. ഉണ്ണി, താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി വൊളന്റിയര്‍ വി.പി. ഷിന്ജുന മര്ഫിന്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ പി.ടി. ഗീത എന്നിവര്‍ പ്രസംഗിച്ചു. എക്സൈസ് വിമുക്തി മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എന്‍.സി. സജിത്ത്കുമാര്‍ ലഹരി വിരുദ്ധ ബോധവത്കരണവും അഡ്വ.ജോര്‍ജ് നിയമബോധവത്കരണവും നടത്തി
