Feature NewsNewsPopular NewsRecent News

മീനങ്ങാടി സ്കൂൾ വിനോദയാത്രാ മദ്യപാന വിവാദം; ബാറിലെ വിഡിയോ ദൃശ്യങ്ങളിൽ മൗനം

ബത്തേരി: മീനങ്ങാടി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ വിനോദയാത്രാ മദ്യപാന വിവാദത്തിൽ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടും തുടർപ്രതികരണങ്ങളില്ല. ബാറിൽ പ്രവേശിക്കുന്ന പ്രിൻസിപ്പൽ ഷിവികൃഷ്ണന്റെയും പി.ടി.എ പ്രസിഡന്റ് ഹാജിസിന്റെയും ദൃശ്യങ്ങൾ യു.ഡി.എഫ് പുറത്തുവിട്ടതോടെ വിവാദം പുതിയ തലത്തിലെത്തിയെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ എല്ലാ ഭാഗത്തുനിന്നും മൗനമാണ്. ദൃശ്യങ്ങൾ പുറത്തുവന്നതോടെ നേരത്തെ പ്രിൻസിപ്പലിനെയും പി.ടി.എ പ്രസിഡന്റിനെയും അനുകൂലിച്ച് രംഗത്തുവന്നവരും ഇപ്പോൾ പ്രതികരിക്കുന്നില്ല. ക​ഴി​ഞ്ഞ 25ന് ​ഞാ​യ​റാ​ഴ്ച​യാ​ണ് വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ഉ​ൾ​പ്പെ​ടെ 130ലേ​റെ​പ്പേ​ർ ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് വി​നോ​ദ​യാ​ത്ര പോ​യ​ത്. തി​രി​ച്ചു​വ​രും​വ​ഴി​യാ​ണ് പി.​ടി.​എ പ്ര​സി​ഡ​ന്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ മ​ദ്യ​പി​ച്ചു​വെ​ന്ന ആ​രോ​പ​ണം വി​ദ്യാ​ർ​ഥി​ക​ൾ ഉ​ന്ന​യി​ക്കു​ന്ന​ത്. വി​നോ​ദ​യാ​ത്ര സം​ഘം സ്കൂ​ളി​ൽ എ​ത്തി​യ​തോ​ടെ പ്രി​ൻ​സി​പ്പ​ൽ ഷി​വി കൃ​ഷ്ണ​നെ സ്കൂ​ൾ​ഗേ​റ്റി​ൽ ഏ​താ​നും ര​ക്ഷി​താ​ക്ക​ൾ ത​ട​ഞ്ഞു. തു​ട​ർ​ന്ന് പ്രി​ൻ​സി​പ്പ​ലി​ന്റെ ര​ക്ത​പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വാ​യ​തോ​ടെ ഇ​ട​തു സൈ​ബ​ർ മേ​ഖ​ല​യി​ൽ​നി​ന്ന് വ​ലി​യ രീ​തി​യി​ലു​ള്ള ആ​ക്ര​മ​ണം ബ​സി​ൽ വി​ഡി​യോ ചി​ത്രീ​ക​രി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ്ര​തി​ഷേ​ധി​ച്ച ര​ക്ഷി​താ​ക്ക​ൾ​ക്കും നേ​രെ​യു​ണ്ടാ​യി. ഇ​തി​നി​ട​യി​ൽ വി​നോ​ദ​യാ​ത്ര​യി​ലെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചി​ല്ലെ​ന്ന ആ​രോ​പ​ണ​ത്തി​ൽ ഷി​വി കൃ​ഷ്ണ​നെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വ​കു​പ്പ് സ്ഥ​ലം​മാ​റ്റി. ഇ​തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ സ്കൂ​ളി​ൽ സ​മ​രം​ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​വു​മു​ണ്ടാ​യി. പി​ന്നീ​ട്, ആ​രോ​പ​ണ​വി​ധേ​യ​ർ തീ​ർ​ത്തും നി​ര​പ​രാ​ധി​ക​ളാ​ണെ​ന്ന് വ​രു​ത്തി തീ​ർ​ക്കാ​നു​ള്ള കൂ​ട്ടാ​യ ശ്ര​മം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക​രു​ടെ ഇ​ട​തു സം​ഘ​ട​ന മീ​ന​ങ്ങാ​ടി​യി​ൽ വ​ലി​യ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. പ്രി​ൻ​സി​പ്പ​ലി​നെ ഗേ​റ്റി​ൽ ത​ട​ഞ്ഞ യു.​ഡി.​എ​ഫി​ന്റെ ഏ​താ​നും നേ​താ​ക്ക​ളെ ഉ​ൾ​പ്പെ​ടു​ത്തി മോ​ശ​പ്പെ​ട്ട രീ​തി​യി​ലു​ള്ള പ്ര​ചാ​ര​ണ​വു​മു​ണ്ടാ​യി. ഇ​തോ​ടെ​യാ​ണ് ഹൈ​ദ​രാ​ബാ​ദി​ലെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ മീ​ന​ങ്ങാ​ടി​യി​ലെ യു.​ഡി.​എ​ഫ് നേ​തൃ​ത്വം തീ​രു​മാ​നി​ച്ച​ത്. ഏ​താ​നും വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്ന് വി​ശ​ദ​മാ​യി കാ​ര്യ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കി ദൃ​ശ്യ​ശേ​ഖ​ര​ണ​ത്തി​നാ​യി യു.​ഡി.​എ​ഫ് സം​ഘം ഹൈ​ദ​രാ​ബാ​ദി​ലെ​ത്തി. ഹൈ​ദ​രാ​ബാ​ദ് ന​മ്പ​ള്ളി എ​ന്ന സ്ഥ​ല​ത്തെ ഒ​രു കെ​ട്ടി​ട​ത്തി​ലെ ബാ​റി​ലേ​ക്ക് പി.​ടി.​എ പ്ര​സി​ഡ​ന്റ് ഹാ​ജി​സും പ്രി​ൻ​സി​പ്പ​ൽ ഷി​വി കൃ​ഷ്ണ​നും ക​യ​റു​ന്ന​തും കു​റ​ച്ചു​സ​മ​യ​ത്തി​നു​ശേ​ഷം പു​റ​ത്തി​റ​ങ്ങി പോ​കു​ന്ന​തു​മാ​ണ് ദൃ​ശ്യ​ത്തി​ലു​ള്ള​ത്. ബി​ല്ല് തു​ക​യാ​യി 1100 രൂ​പ പി.​ടി.​എ പ്ര​സി​ഡ​ന്റ് സ്വ​ന്തം അ​ക്കൗ​ണ്ടി​ൽ​നി​ന്ന് എ.​ടി.​എം കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് ബാ​റി​ൽ കൊ​ടു​ത്തു​വെ​ന്ന് യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *