വയനാട് മെഡിക്കൽ കോളേജ് വികസനം: പ്രിൻസിപ്പലിനെ സന്ദർശിച്ച് ആക്ഷൻ കൗൺസിൽ നിവേദനം നൽകി
മാനന്തവാടി: വയനാട് ഗവൺമെന്റ്റ് മെഡിക്കൽ കോളേജിന്റെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ജനകീയ ആക്ഷൻ കൗൺസിൽ ഭാരവാഹികൾ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനെ സന്ദർശിച്ച് നിവേദനം നൽകി.ആക്ഷൻ കൗൺസിൽ ഭാരവാഹികളായ റഷീദ് നീലാംബരി, ഐസക് മാനന്തവാടി, ബേബി കാരക്കുനി, ജമാൽ, ലത്തീഫ് മാനന്തവാടി എന്നിവരാണ് പ്രിൻസിപ്പലിനെ സന്ദർശിച്ചത്.നിലവിൽ നാഷണൽ മെഡിക്കൽ കമ്മീഷന്റെ (എൻ.എം.സി.) മാനദണ്ഡങ്ങൾ പാലിച്ചാണ് മെഡിക്കൽ കോളേജിൻ്റെ പ്രവർത്തനം സുഗമമായി മുന്നോട്ടുപോകുന്നതെന്നാണ് പ്രിൻസിപ്പലുമായി നടത്തിയ ചർച്ചയിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞതെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ അറിയിച്ചു.
