Feature NewsNewsPopular NewsRecent News

ഡിവൈഎഫ്ഐ പ്രതിഷേധം: അമിത് ഷായുടെ കോലം കത്തിച്ചു

കൽപ്പറ്റ: ഡൽഹി ജന്തർമന്തറിൽ പ്രതിഷേധിച്ചവർക്കെതിരായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ കൽപ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസ് വളഞ്ഞു. നിരവധി പവർത്തകർ പങ്കെടുത്ത പ്രതിഷേധത്തിനിടെ പോലീസ് പ്രതിരോധം മറികടന്ന് പോസ്റ്റ് ഓഫീസ് വളപ്പിലെത്തിയ പ്രവർത്തകർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കോലം കത്തിച്ചു. എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം. സജി, ഡിവൈഎഫ്ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ജെയ്ക് സി. തോമസ് തുടങ്ങിയവരെ ഡൽഹിയിൽ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെ പോലീസ് മർദിച്ചതിൽ പ്രതിഷേധിച്ചായിരുന്നു സമരം. കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരിനുമെതിരെ പ്രവർത്തകർ മുദ്രാവാക്യമുയർത്തി.ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് കെ. എം. ഫ്രാൻസിസ് സമരം ഉദ്ഘാടനം ചെയ്തു.

ജില്ലാ കമ്മിറ്റി അംഗം കെ. ആർ. ആര്യ അധ്യക്ഷയായി. ബ്ലോക്ക് സെക്രട്ടറി അർജുൻ ഗോപാൽ, പ്രസിഡൻ്റ് എം. കെ. റിയാസ്, ട്രഷറർ ആർ. രതീഷ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *