Event More NewsFeature NewsNewsPoliticsPopular NewsRecent News

പെരിക്കല്ലൂർ സ്കൂളിൽ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും സംഘടിപ്പിച്ചു


പെരിക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വാർഷിക പൊതുയോഗവും 2026-27 അധ്യയന വർഷത്തിലെ പുതിയ പി ടി എ, എസ് എം സി, എം പി ടി എ കമ്മിറ്റികളുടെ തെരഞ്ഞെടുപ്പും സംഘടിപ്പിച്ചു. പിടിഎ പ്രസിഡണ്ട് രാജേന്ദ്രൻ കെ എ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ പി കെ വിനുരാജൻ സ്വാഗതവും ഹെഡ്മിസ്ട്രസ് കൊച്ചുത്രേസ്യ എം പി നന്ദിയും പറഞ്ഞു. 2025-26 അധ്യയന വർഷത്തിലെ വാർഷിക പ്രവർത്തന റിപ്പോർട്ടും, വരവ് ചിലവ് കണക്കുകളും പാസാക്കി. പുതിയ പിടിഎ പ്രസിഡണ്ടായി ഗിരീഷ് കുമാർ ജി ജി യും, വൈസ് പ്രസിഡണ്ടായി രാജേന്ദ്രൻ കെ എ യും തെരഞ്ഞെടുക്കപ്പെട്ടു. എസ് എം സി ചെയർമാനായി ഷിജു കൊച്ചുപുരയിൽ, വൈസ് ചെയർമാനായി ബിനീഷ് ബേബി എന്നിവരും എം പി ടി എ പ്രസിഡന്റായി രാജി അനീഷ്, വൈസ് പ്രസിഡണ്ടായി ജ്യോതിഷ റോജിയും തെരഞ്ഞെടുക്കപ്പെട്ടു. മൂന്ന് കമ്മിറ്റികളുടെയും സഹകരണത്തോടെ പെരിക്കല്ലൂർ സ്കൂളിൻ്റെ ഭൗതിക സൗകര്യങ്ങളും അക്കാദമിക നിലവാരവും ഉയർത്തുന്ന പ്രവർത്തന പദ്ധതികളുമായി മുന്നോട്ടുപോകുവാൻ പൊതുയോഗം തീരുമാനിച്ചു. സാമൂഹിക വികസന കേന്ദ്രമായും മികവിന്റെ കേന്ദ്രമായും വിദ്യാലയത്തെ മാറ്റുന്നതിന് ആവശ്യമായ പിന്തുണ അധ്യാപക -അനധ്യാപക ജീവനക്കാരിൽ നിന്നും മുഴുവൻ രക്ഷിതാക്കളിൽ നിന്നും ഉണ്ടാകണമെന്ന് പിടിഎ പ്രസിഡണ്ട് ഗിരീഷ് കുമാർ ജി ജി അഭ്യർത്ഥിച്ചു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഹയർസെക്കൻഡറി സ്റ്റാഫ് സെക്രട്ടറി ലിയോ ദേവസ്യ, ഹൈസ്കൂൾ സ്റ്റാഫ് സെക്രട്ടറി രതീഷ് സി വി, സീനിയർ അസിസ്റ്റൻറ് ഷിനോ എ പി, അധ്യാപകരായ ജോബിൻ ജേക്കബ്, രഘു എം ആർ, മനു ഇ എം ,നിജിൽ പി, രമ്യ എ ആർ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *