‘ ജോദെ’ യൂത്ത് ക്യാമ്പ് സമാപിച്ചു.
തിരുനെല്ലി: കുടുംബശ്രീ വയനാട്, തിരുനെല്ലി സി.ഡി.എസ്., തിരുനെല്ലി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി തദ്ദേശീയരായ ആദിവാസി യുവാക്കളിലെ സംരംഭക സാധ്യതകൾ വളർത്തുന്നതിനും, പുതിയ ജോലികൾ നൽകുന്നതിനും, അവസരങ്ങളെ കുറിച്ച് അറിയുന്നതിനും, യൂത്ത് ക്ലബ്ബ് പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി ജോദെ എന്ന പേരിൽ ദ്വിദിന പരിശീലന ക്യാമ്പ് സമാപിച്ചു. ജനമൈത്രി എക്സൈസ് വകുപ്പിൻ്റെ ലഹരിക്കെതിരെ ബോധവൽക്കരണ പരിപാടി, ഡി.ഡി.യു.ജി.കെ.വൈ. തൊഴിൽ, യുവ സംരംഭക സാധ്യതകൾ, നേച്ചർ ക്യാമ്പ് ക്യാമ്പ് എന്നിവയുടെ പരിശീലനത്തിൻ്റെ ഭാഗമായി. ക്യാമ്പിൻ്റെ രണ്ടാം ദിനം ബ്രഹ്മഗിരിയിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു.കുടുംബശ്രീ മിഷൻ ഡി.എം.സി സെലീന ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ഡിപിഎം ബിജോയ്, സി. ഡി. എസ് ചെയർപേഴ്സൺ രജനി ബാലകൃഷ്ണൻ, വൈസ് ചെയർപേഴ്സൺ സൗമിനി, സിവിൽ എക്സൈസ് ഓഫീസർ അശോക് കുമാർ എ. ഡി. എസ് മിനിമാരായ, അജിത എന്നിവർ ക്യാമ്പിൻ്റെ ഭാഗമായി. എക്സൈസ് ഓഫീസർ പിൻ്റോ ജോൺ, കെ ആർ പ്രദീഷ്, ങഗൺസൾട്ടൻ്റ് ജീന,ഷെല്ലി,ബ്ലോക്ക്കോർഡിനേറ്റർ സിൽജ ഡി.ഡി.യു.ജി.കെ.വൈ., ക്ലാസ്സ് എടുത്ത ആൾ), ബീറ്റ് ഫോറെസ്റ്റ് ഓഫീസർ വിഷ്ണു എ കെ. ശ്രീഹരി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾക്ക് നേതൃത്വം നൽകി.
