വേലിയമ്പം ദേവിവിലാസം സ്കൂളിൽ യുവതയുടെ സംഗമം
വേലിയമ്പം: കൗമാരക്കാരുടെ സർഗശേഷിയെയും നേതൃപാടവത്തെയും ഉണർത്തി നാളെയുടെ വാഗ്ദാനങ്ങളായി അവരെ മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ വേലിയമ്പം ദേവിവിലാസം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ‘നമ്മളാണ് നാളെ’ സംവാദ-പരിശീലന കളരി സംഘടിപ്പിച്ചു.
എക്‌സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി. സജിത്ത്കുമാർ അച്ചൂരാനം പരിപാടി ഉദ്ഘാടനം ചെയ്യുകയും വിദ്യാർഥികളുമായി സംവദിക്കുകയും ചെയ്തു.
സ്കൂൾ സീനിയർ അസിസ്റ്റന്റ് ഇ.റീന അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്പെഷൽ എൻറിച്ച്‌മെന്റ് പ്രോഗ്രാം കോർഡിനേറ്റർ പി.എസ്. ബിൽജി സ്വാഗതം ആശംസിച്ചു. അധ്യാപകരായ പി.വി. അമ്പിളി, ചിഞ്ചു കുര്യാക്കോസ്,എൻ.വി. സൗമ്യ, കെ.എം. അമ്പിളി,ആന്റി നാർക്കോട്ടിക് ക്ലബ് പ്രതിനിധി കെ.ബി. ഋഷികേഷ് എന്നിവർ ആശംസകൾ നേർന്നു. പ്രോഗ്രാം ലീഡർ കെ.ആർ.ശിവവൈക നന്ദി രേഖപ്പെടുത്തി
