Feature NewsNewsPopular NewsRecent News

കണിയാമ്പറ്റയിൽ ‘നിർമലം – ഐസി 100 ചലനം’ ശുചിത്വംക്യാമ്പയിന് തുടക്കമായി

കണിയാമ്പറ്റ: പൊതുസ്ഥലങ്ങളും പരിസരങ്ങളും മാലിന്യമുക്തമാക്കി ശുചിത്വസുന്ദരമായ ഗ്രാമം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിൽ ‘നിർമലം – IC 100 ചലഞ്ച്’ ശുചിത്വ ക്യാമ്പയിന് തുടക്കമായി. ക്യാമ്പയിന്റെ പഞ്ചായത്ത് തല ഉദ്ഘാടനവും വിളംബര ജാഥയും സംഘടിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. യൂസഫ് ക്യാമ്പയിന്റെ ഉദ്ഘാടനം നിർവഹിക്കുകയും വിളംബര ജാഥയ്ക്ക് നേതൃത്വം നൽകുകയും ചെയ്തു.

ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.ബി. ലതിക, ഭരണസമിതി അംഗങ്ങൾ, പഞ്ചായത്ത് ജീവനക്കാർ, ഹരിതകർമ്മസേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, സാനിറ്റേഷൻ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

പഞ്ചായത്തിലെ പൊതുസ്ഥലങ്ങളും പരിസരങ്ങളും മാലിന്യമുക്തമാക്കുക, ശുചിത്വസുന്ദരമായ ഗ്രാമങ്ങൾ സൃഷ്ടിക്കുക, ജനകീയ പങ്കാളിത്തത്തോടെ ശുചിത്വ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുക എന്നിവയാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യങ്ങൾ.

പൊതുജനങ്ങളുടെ സഹകരണത്തോടെ ശുചിത്വ പ്രവർത്തനങ്ങൾ വ്യാപകമാക്കി മാലിന്യമുക്ത പഞ്ചായത്തായി കണിയാമ്പറ്റയെ മാറ്റാനുള്ള പ്രവർത്തനങ്ങൾ ക്യാമ്പയിന്റെ ഭാഗമായി തുടരും.

Leave a Reply

Your email address will not be published. Required fields are marked *