Feature NewsNewsPopular NewsRecent News

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ വില്ലേജുകളിൽ ഹെൽപ് ഡെസ്ക്

കൽപ്പറ്റ: വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന്റെ ഭാഗമായി വയനാട് ജല്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളിലും ഒക്ടോബർ 15 മുതൽ 31 വരെ ഹെൽപ്ഡെസ്ക്കുകൾ പ്രവർത്തിക്കുമെന്ന് ജില്ലാ കളക്ടർ വി ചെലസാസിനി അറിയിച്ചു. അപേക്ഷകർ ഫോറം 6 voters.eci.gov.in മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷയോടൊപ്പം ഫോട്ടോ, വയസ് തെളിയിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഒന്ന് നൽകണം. ആധാർ സമർപ്പിക്കുന്നവർ മറ്റൊരു രേഖ കൂടി സമർപ്പിക്കണം. വോട്ടർ പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി വോട്ടർ പട്ടികയിൽ നിന്നും ഒഴിവായി പോയിട്ടുള്ള അർഹരായവരെ കണ്ടെത്താൻ ബി.എൽ.ഒമാർ ഒക്ടോബർ 15 മുതൽ 31 വരെ വീടുകൾ സന്ദർശിക്കും. തിരികെ ലഭിക്കാത്ത അപേക്ഷകളിൽ എത്ര എണ്ണം തെരഞ്ഞെടുപ്പിന് ശേഷം പ്രസിദ്ധീകരിച്ച പട്ടികയിൽ ഉൾപ്പെടാതെയുണ്ട് എന്നതിൽ ഇ.ആർ.ഒ തലത്തിൽ പരിശോധന നടത്തും. യുവ വോട്ടർമാർക്കിടയിൽ വോട്ടർ അവബോധം നടത്തുന്നതിന് കോളേജ്, ഹയർസെക്കൻഡറി സ്‌കൂൾ തലത്തിൽ ക്യാമ്പസ് ടു ബൂത്ത് എന്ന പേരിൽ എന്റോൾമെന്റ് െ്രെഡവ് നടത്തും. സ്റ്റെപ്പ് ഫോർവേർട്, ഗെറ്റ് കൗണ്ട് എന്ന ടാഗ് ലൈനോടെ നവംബർ രണ്ടിന് എന്റോൾമെന്റ് െ്രെഡവിനും ജില്ലയിൽ തുടക്കമാകും.

Leave a Reply

Your email address will not be published. Required fields are marked *