Feature NewsNewsPopular NewsRecent News

കണ്ണൂർ യൂണിവേഴ്സിറ്റി ആർച്ചറി: മാനന്തവാടി ഗവ.കോളേജിന് ഇരട്ട കിരീടം

മാനന്തവാടി: കണ്ണൂർ യൂണിവേഴ്സിറ്റി പുരുഷ-വനിതാ ആർച്ചറി ചാമ്പ്യൻഷിപ്പിൽ ആതിഥേയരായ മാനന്തവാടി ഗവ. കോളേജ് ഇരട്ട കിരീടം കരസ്ഥമാക്കി.

പുരുഷ വിഭാഗത്തിൽ അജയ് സാബു സ്വർണ മെഡലും വിഷ്ണു വി.പി. വെങ്കല മെഡലും നേടി. വനിതാ വിഭാഗത്തിൽ ദേവപ്രിയ ജയചന്ദ്രൻ സ്വർണമെഡലും വൃന്ദ ബാലകൃഷ്ണൻ വെള്ളിമെഡലും കരസ്ഥമാക്കി.

കോളേജ് ആർച്ചറി ടീമിന്റെ പരിശീലകൻ സുജിത് പി.ആർ. ആണ്.
ചാമ്പ്യൻഷിപ്പിന്റെ സമാപന ചടങ്ങ് മാനന്തവാടി ഗവൺമെന്റ് കോളേജ് പ്രിൻസിപ്പൽ ഡോ. പ്രിയ പി. ഉദ്ഘാടനം നിർവഹിച്ച് വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.

ഡോ. ജിനോ സെബാസ്റ്റ്യൻ, ഡോ. സുമേഷ് എ.കെ., ഹാരിസ് പി.എം., മുനീർ ഇ.കെ., ശ്രീഹരി, ഡോ. മുഹമ്മദ് ജംഷാദ് കെ.സി. എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *